കാഠ്മണ്ഡു: നേപ്പാളിൽ യാത്രാ വിമാനം തകർന്ന് 18 പേർ മരിച്ചു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
ടേക്ക്ഓഫിനിടെ വിമാനം റൺവേയിൽനിന്നും തെന്നിമാറി കത്തിയമരുകയായിരുന്നു. ക്രൂ അംഗങ്ങൾ ഉൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ശൗര്യ എയർലൈനിന്റെ വിമാനം ആണ് തകർന്നത്. ബുധനാഴ്ച രാവിലെ 11നായിരുന്നു അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്നു വിമാനത്താവളം അടച്ചു.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

