Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പട്ടികവിഭാഗ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഏക മുഖ്യമന്ത്രിയായി പിണറായി  അധപതിച്ചു : രമേശ് ചെന്നിത്തല

പട്ടിക വിഭാഗ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഏക മുഖ്യമന്ത്രിയായി പിണറായി അധപതിച്ചെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയുടെ നാലാം സംസ്ഥാന സമ്മേളനം ആറ്റിങ്ങല്‍ മാമം ഉമാ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതിയിലും വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിലും പിണറായി സര്‍ക്കാര്‍ പട്ടികജാതിക്കാരോട് അനീതിയാണ് കാണിക്കുന്നത്. സമൂഹത്തില്‍ ഏറെ കഷ്ടതകള്‍ അനുഭവിക്കുന്ന ദലിത് സമൂഹത്തിന്റെ ഉന്നമനത്തിലൂടെ മാത്രമേ സാമൂഹ്യ നവോഥാനം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.

അണ്ണാ ഡിഎച്ച്ആര്‍ എം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കൊല്ലം അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ വര്‍ക്കല കഹാര്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ ഷണ്‍മുഖന്‍ പരവൂര്‍, സെക്രട്ടറി ബൈജു പത്തനാപുരം, വൈസ് പ്രസിഡന്റുമാരായ സിന്ധു പത്തനാപുരം, രേഷ്മാ കരിവേടകം തുടങ്ങിയവര്‍ സംസാരിച്ചു.

സെക്രട്ടറി സിബു കാരംകോട് സ്വാഗതവും സെക്രട്ടറി പ്രവീണ്‍ കലയ്ക്കോട് നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി പകല്‍ 11 ന് ആറ്റങ്ങല്‍ ടൗണില്‍ നിന്നും മാമത്തേക്ക് പാര്‍ട്ടിയുടെ ശക്തിപ്രകടന ജാഥ നടന്നു. 2024-27 വര്‍ഷത്തെ പാര്‍ട്ടിയുടെ പുതിയഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!