അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ അടയാളപ്പെടുത്തുന്ന ഇന്ദിരാസ് എമെർജെൻസി രാജ്യാന്തര ഹ്രസ്വ ചിത്ര മേളയിൽ ജൂലൈ 30, ചൊവ്വാഴ്ച പ്രദർശിപ്പിക്കും .വിക്രമാദിത്യ മോട്‌വാനെ സംവിധാനം ചെയ്ത ചിത്രം വൈകിട്ട് ആറിന് ശ്രീ തിയേറ്ററിലാണ് പ്രദർശിപ്പിക്കുക .2 023 ലെ മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രംമാണ് ഇന്ദിരാസ് എമെർജെൻസി.
1966-ൽ ഇന്ദിരാഗാന്ധി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതു മുതൽ 1984-ൽ മരണം വരെ യുള്ള പ്രധാന രാഷ്ട്രീയ സംഭവങ്ങളിലൂടെയാണ് ഡോക്യുമെൻ്ററി വികസിക്കുന്നത് . കെ. കാമരാജിൻ്റെ നേതൃത്വത്തിലുള്ള “കോൺഗ്രസ് സിന്ഡിക്കേറ്റിൻ്റെ” രാഷ്ട്രീയ തന്ത്രങ്ങളും പ്രമേയമാക്കുന്ന ഡോക്യുമെൻ്ററി പ്രതിപക്ഷ നേതാക്കൾ, നക്‌സലുകൾ എന്ന് സംശയിക്കുന്നവർ, വിദ്യാർത്ഥി നേതാക്കൾ എന്നിങ്ങനെ 600-ലധികം പേരെ ഒറ്റരാത്രികൊണ്ട് എങ്ങനെ അറസ്റ്റ് ചെയ്തതെന്ന രഹസ്യം വെളിപ്പെടുത്തുന്നു.