Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ജർമ്മൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

ബാനർ ഫിലിം സൊസൈറ്റിയും ജർമ്മൻ സാംസ്കാരിക കേന്ദ്രമായ ഗൊയ് ദെ സെൻട്രവും ചേർന്ന് സംഘടിപ്പിച്ച ജർമ്മൻ ചലച്ചിത്രോത്സവം ജൂലൈ 28ന് ലെനിൻ ബാലവാടിയിൽ നടന്നു. ചലച്ചിത്രമേള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.

ഗൊയ് ദെ സെൻട്രമിനെ പ്രതിനിധീകരിച്ച് ശ്രീമതി സെലിൻ സംസാരിച്ചു. ചലച്ചിത്ര നിരൂപകൻ എം എഫ് .തോമസ്, ബാനർ ഫിലിം സൊസൈറ്റി സെക്രട്ടറി ആർ.ബിജു, ജോയിന്റ് സെക്രട്ടറി സന്ദീപ് സുരേഷ് എന്നിവർ സംസാരിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!