Ananthapuri Online News

Anantham Athivegam Ananthapuri Varthakal

അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയും മുഖ്യവേഷങ്ങളിലുള്ള ‘നേരറിയും നേരത്തിന്’ തുടക്കമായി

അഭിറാം രാധാകൃഷ്ണനെയും ഫറാ ഷിബ്‌ലയെയും നായികാനായകരാക്കി രഞ്ജിത്ത് ജി.വി.തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” നേരറിയും നേരത്ത് ” എന്ന ചിത്രം തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം തുടങ്ങി.

ശക്തമായൊരു പ്രണയവും തുടർന്നുണ്ടാകുന്ന ഉദ്വേഗ മുഹൂർത്തങ്ങളും ഇതിവൃത്തമാകുന്ന ചിത്രം നിർമ്മിക്കുന്നത് എസ്. ചിദംബരകൃഷ്ണനും ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നത് ഉദയൻ അമ്പാടിയുമാണ്. അഭിറാമിനും ഫറായ്ക്കുമൊപ്പം സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കലസുബ്രമണ്യൻ എന്നിവരും അഭിനയിക്കുന്നു.

ബാനർ – വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിർമ്മാണം – എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പ്ഞ്ചോല, കല- അജയൻ അമ്പലത്തറ, കോസ്റ്റ്യും – റാണപ്രതാപ്, ചമയം – അനിൽ നേമം, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ, പിആർഓ – അജയ് തുണ്ടത്തിൽ.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!