തിരുവനന്തപുരം അമ്പലമുക്കിലെ സ്പേസ് ഹോട്ടലിൽ തീപിടിത്തം

തിരുവനന്തപുരം: ഇന്നുച്ചയ്ക്ക് കറണ്ട് പോയ സമയത്ത് സ്പേസ് ഹോട്ടലിന്റെ ടെറസിൽ ജനറേറ്റർ പ്രവർത്തിക്കാൻ ശ്രമിച്ചപ്പോൾ വൻ തീപിടിത്തം ഉണ്ടായി. ഉടൻ തന്നെ പരിസരത്ത് ഇലക്ട്രിക് പണികൾ ചെയ്തുകൊണ്ടിരുന്ന പ്രവർത്തകർ ഹോട്ടലിന്റെ മുകൾവശത്ത് കുടുങ്ങിപ്പോയ നാലുപേരെ അതിസാഹസികമായി രക്ഷപ്പെടുത്തി. പെട്ടെന്ന് തന്നെ വിവരം ലഭിച്ച ഫയർ ഫോഴ്സ് ആംബുലൻസ് പ്രവർത്തകർ എത്തുകയും വൻ അപകടം ഒഴിവാക്കുകയും ചെയ്‌തു. പരിക്ക് പറ്റിയ തൊഴിലാളികളെ ഉടൻ തന്നെ ആശുപ്രത്രിയിൽ എത്തിക്കുകയും ചെയ്തു.

അമ്പലമുക്കിൽ തീപിടിത്തം ഉണ്ടായ സ്പേസ് ഹോട്ടൽ. ഫോട്ടോ കടപ്പാട്: വിഷ്ണുശ്രീഹരി