AKPA തിരുവനന്തപുരം നോർത്ത് മേഖല കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പേരൂർക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പാൾ ശ്രീമതി.ഗീത ടീച്ചർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു . സംഘടനയുടെ അഭിമാനമായ ഫോട്ടോ ട്രാക്സ് മാഗസിൻ മേഖല സെക്രട്ടറി ശ്രീ.വിജയസാരഥി ടീച്ചർക്ക് നൽകി. തുടർന്ന് പച്ചക്കറി വിത്തുകൾ പ്രദേശവാസികൾക്ക് വിതരണം ചെയ്തു. മേഖലാ പ്രസിഡൻറ് ശ്രീ. സതീഷ് കവടിയാർ, ജില്ലാ പി ആർ ഒ ശ്രീ. ആർ. വി മധു, ജോയിൻ സെക്രട്ടറി ശ്രീ. ബാലകുമരൻ, മേഖലാ ട്രഷറർ ശ്രീ. അനന്തകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീ. ഭുവനേന്ദ്രൻ, ശ്രീ.അജിത്ത് സ്മാർട്ട്, പേരൂർക്കട യൂണിറ്റ് പ്രസിഡൻറ് ശ്രീ .രാജശേഖരൻ നായർ, പേരൂർക്കട യൂണിറ്റ് ട്രഷറർ ശ്രീ രാജൻ പേരൂർക്കട എന്നിവർ പങ്കെടുത്തു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസരത്തുള്ള ഓട്ടോറിക്ഷ തൊഴിലാളികൾക്കും പോലീസുകാർക്കും പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനാചരണം അനുബന്ധിച്ച് ബഹു.തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. ശീവൻകുട്ടി വൃക്ഷ തൈ AKPA സംസ്ഥാന സെക്രട്ടറി ശ്രീ അനിൽ മണക്കാട്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. സതീഷ് വസന്ത് എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ ജോ. സെക്രട്ടറി ശ്രീ എം എ ഹസ്സൻ, ജില്ലാ പി ആർ ഒ ആർ വി മധു എന്നിവർ സമീപം.

13 Views