സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ എം.ടെക്, ഡിഗ്രി/ എംസിഎ / ബി.എസ് സി / എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി സി എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാനവര്‍ഷ പരീക്ഷ എഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാനാകും. ഉയര്‍ന്ന പ്രായപരിധി 50 വയസ്. ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. പൊതു വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. ഡി.ഡി ആയോ ഓണ്‍ലൈന്‍ പേയ്‌മെന്റ് മുഖേനയോ ഫീസ് അടയ്ക്കാം. അപേക്ഷാ ഫോം www.ihrd.ac.in, www.cek.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 15. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9447402630, 8547005034, 0469 2677890, 2678983.

12 Views