ഇതാവണമെടാ പോലീസ് !!!

ഷോളയൂർ പോലീസിന്റെ നന്മയെക്കുറിച്ചുള്ള ലത്തീഫ് അട്ടപ്പാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആയി,

പോസ്റ്റിന്റെ പൂർണരൂപം ചുവടെ..

https://www.facebook.com/latheef.attappadi

ഷോളയൂർ പോലീസ് ലിമിറ്റിൽ ഒരു മൂന്നാം ക്ലാസുകാരൻ അയലത്തെ വീട്ടിലെ പുതിയ സൈക്കിൾ ഓടിക്കാനായി കുഞ്ഞു മനസിലെ ആഗ്രഹം കൊണ്ട് എടുത്ത് കൊണ്ടുപോയി. എന്നാലത് മോഷണ കുറ്റമായി ഷോളയൂർ പോലീസ് സ്റ്റേഷനിൽ പരാതിയായി . പോലീസ് രമ്യമായി പരാതി പരിഹരിച്ച് പരാതിക്കാർക്ക് സൈക്കിൾ തിരിച്ച് നൽകി. എന്നാൽ ഷോളയൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ വിനോദ് കൃഷ്ണ സൈക്കിൾ കൊണ്ടുപോയ കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കി അദ്ദേഹം ഗൂളിക്കടവിലെ എന്റെ കടയിൽ വന്ന് പുതിയൊരു സൈക്കിൾ വാങ്ങി കുട്ടിക്ക് കൊടുക്കുവാൻ തീരുമാനിച്ചു. അദ്ദേഹവുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ നന്മയും അനുഭവവും ഞാനും മനസ്സിലാക്കി പഠിക്കുന്ന കാലത്ത് സൈക്കിളില്ലാത്ത സമയം ഞാൻ വന്നേരി ഹൈസ്കൂളിന് മുന്നിലെ കടയിൽ നിന്ന് വാടകക്കെടുത്ത് ഓടിച്ചതും സി.ഐ യുടെ ചെറുപ്പത്തിൽ സൈക്കിളില്ലാത്ത കഥ അദ്ദേഹവും പങ്ക് വെച്ചു. ഇല്ലായ്മയുടെ അനുഭവം എല്ലാവരുടേയും ഒന്ന് പോലെയാണ് വളരെ നിർബന്ധിച്ച് എന്റെ വക അദ്ദേഹത്തിന് ഞാനൊരു സൈക്കിൾ നൽകി കുട്ടിക്ക് കൊടുക്കുവാൻ അഭ്യർത്ഥിച്ചു.

എന്തൊക്കെ പരാതികളുണ്ടങ്കിലും ഇത്തരത്തിലുള്ള നൻമയുളള പോലീസ് ഓഫീസർമാർ നമ്മുടെ കാവൽക്കാരായി ഉണ്ട് എന്നുള്ളതിൽ നമുക്കഭിമാനിക്കാം. ആഗ്രഹിച്ച സൈക്കിൾ നാളെ ആ കുട്ടിക്ക് കൈമാറുമ്പോൾ പിള്ള മനസ്സിലെ സന്തോഷത്തിന് കാരണക്കാരായ ഷോളയൂർ പോലിസ് സ്റ്റേഷനിലെ സി.ഐ വിനോദ് കൃഷ്ണക്കും സഹപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്.

Social media & sharing icons powered by UltimatelySocial