കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി

മനുഷ്യനാകണം‘ എന്ന കവിതയെ ചൊല്ലിയാണ് ഭീഷണി. രാഹുൽ കൈമല ഒരുക്കുന്ന ചിത്രമാണ് ചോപ്പ്. മുരുകൻ കാട്ടാക്കട കവിതയെഴുതിയത് ഈ സിനിമയ്‌ക്ക് വേണ്ടിയായിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ ഗാനത്തിന് വല്യ പ്രചാരണം ലഭിച്ചു. ഇതായിരിക്കാം ഭീഷണി ഉണ്ടാകാൻ കാരണം എന്ന് മുരുകൻ കാട്ടാക്കട പറയുന്നു.

കണ്ണൂരുകാരൻ എന്നു പരിചയപ്പെടുത്തിയാണ് കോൾ വന്നത് മഹാരാഷ്ട്രയിൽ നിന്നാണെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു. ഈ കവിത എഴുതിയത് തെറ്റായിപ്പോയെന്ന് അയാൾ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് മുതൽ രാത്രി വരെ തുടർച്ചയായി കോൾ വന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. രാവിലെയും കോൾ വന്നു. കടുത്ത ഭീഷണിയാണ് അയാൾ ഉയർത്തുന്നത്. കടുത്ത ഭാഷയിൽ തെറിവിളിയും മലദ്വാരത്തിലൂടെ കമ്പിപ്പാര കയറ്റുമെന്നും പണി തരാൻ നാട്ടിൽ തന്നെ ആളുണ്ട് എന്നും ഭീഷണി മുഴക്കിയതായി മുരുകൻ കാട്ടാക്കട പറഞ്ഞു.

താനൊരു നല്ല കവിയായിരുന്നുവെന്നും ഈ കവിത എഴുതിയതോടെ തന്റെ പതനം ആരംഭിച്ചെന്നും അയാൾ പറഞ്ഞു. കവിത കൊലപാതകത്തിന് കാരണമാകുമെന്നാണ് അയാളുടെ ആരോപണം. ശാസ്ത്രീയമായ രീതിയിൽ കാളിദാസനെയൊക്കെ ഉദ്ധരിച്ചാണ് അയാളുടെ സംസാരം. ഇനി ഇങ്ങനെ എഴുതരുതെന്ന് ആവശ്യപ്പെട്ടാണ് ഫോൺ കട്ട് ചെയ്തത്. എന്നാൽ തുടർന്നും എഴുതാൻ തന്നെയാണ് തീരുമാനം. സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു.

Social media & sharing icons powered by UltimatelySocial