22.8 C
New York
August 9, 2020
Charity Covid 19 Food Health News

ആശാ വർക്കർമാർക്ക് ഭക്ഷ്യധാന്യക്കിറ്റ് ട്രിവാന്ദ്രം ഹെറിറ്റേജ് ലയൺസ് ക്ലബ്ബ് വക

ട്രിവാന്ദ്രം ഹെറിറ്റേജ് ലയൺസ് ക്ലബ്ബ് കോവിഡിന് എതിരെ പ്രവർത്തിക്കുന്ന ആശാ വർക്കർമാർക്ക് പൂങ്കുളം കോളനിയിൽ വച്ച് നടന്ന ചടങ്ങിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. അരി, പലവ്യഞ്ജനം, പച്ചക്കറി എന്നിവയടങ്ങിയതായിരുന്നു ഭക്ഷ്യധാന്യക്കിറ്റ്. കൂടാതെ അവിടെ സന്നിഹിതരായിരുന്ന എല്ലാപേർക്കും പ്രത്യേകം ഫേസ് മാസ്കുകളും വിതരണം ചെയ്തു. ഭക്ഷ്യധാന്യക്കിറ്റ് സ്പോൺസർ ചെയ്തത് ക്ലബ്ബ് അംഗങ്ങളായ ലയൺ ശ്രീ വിനോദ് കുമാർ, ലയൺ ശ്രീ രാജീവ് അർജുൻ, ലയൺ ശ്രീ വിനോദ് മയൂര, ലയൺ ശ്രീ സോണി എന്നിവരായിരുന്നു.

പ്രസ്തുത ചടങ്ങിൽ ലയൺ ശ്രീ വിനോദ് കുമാർ, ലയൺ ശ്രീ ഫ്രാൻസിസ് ആൽബർട്ട്, ലയൺ ശ്രീ വിനോദ് മയൂര, ലയൺ ശ്രീ സതീഷ് കമ്മത്ത് ആർ എന്നിവർ പങ്കെടുത്തു.

Related posts

കോവിഡ് 19; ഇന്ന് ജില്ലയിൽ 151 പേർക്ക് രോഗം സ്ഥിരീകരിച്ചു

News Desk

പുണ്യഭൂമി ബദ്രിനാഥിലെ ക്ഷേത്രം മേയ് 15 രാവിലെ നട തുറക്കുന്നു

News Desk

15 കുടുംബങ്ങൾക്ക് പല വ്യജ്ഞന കിറ്റും മരുന്നും വിതരണം ചെയ്തു

News Desk

Leave a Comment