ഹേമ വിജയൻ
ബംഗളൂരു
"/>

ലെമൺ പെപ്പർ ചിക്കൻ (Lemon Pepper Chicken)

ലെമൺ പെപ്പർ ചിക്കൻ എങ്ങനെ

അര കിലോ ചിക്കൻ മീഡിയം കഷ്ണങ്ങൾ ആക്കിയത്. ഇനി ഇതിനെ marinate ചെയ്യണം. 4ടേബിൾസ്പൂൺ തൈര്, 3ടീസ്പൂൺ കുരുമുളക് പൊടി, 3ടീസ്പൂൺ നാരങ്ങാ നീര്, ഉപ്പ് കുറച്ച്, കുറച്ച് മല്ലിയില കൊത്തിയരിഞ്ഞത്, രണ്ട് സ്പൂൺ ginger garlic paste. എല്ലാം കൂടി ചിക്കനിൽ മിക്സ്‌ ആക്കി അര മണിക്കൂർ വയ്ക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ച് അതിൽ 4 അല്ലെങ്കിൽ 5 കുരുമുളക്, വഴനയില, 2 ഗ്രാമ്പു, പട്ട ഇതു ഇടുക. ഒന്ന് വഴറ്റിയിട്ടു അതിൽ കൊത്തി അരിഞ്ഞ ഒരു സ്പൂൺ ginger garlic ചേർക്കണം. 4 ഗ്രീൻ ചില്ലി കീറിയതും ചേർത്ത വഴറ്റുക. ഇനി chicken കൂട്ട് അതിലോട്ടു ഇടുക. നല്ല ചൂടിൽ ഒരു മിനിറ്റ് വേവിക്കണം. നന്നായി മിക്സ്‌ ചെയ്ത് തീ മീഡിയം ആക്കി അടച്ചു വേവിക്കുക. ഇടക്ക് ചിക്കൻ ഒന്ന് ലൈറ്റ് ആയി ഇളക്കുക. കുറച്ച് വറ്റി ഒരു ചെറിയ റോസ്റ്റ് പരുവം ആകുമ്പോൾ cornflour slurry ഒഴിക്കാം. (അര കപ്പ് വെള്ളത്തിൽ ഒരു സ്പൂൺ cornflour) നന്നായി ഇളക്കി ഒരു സ്പൂൺ fresh cream ഉണ്ടെങ്കിൽ ചേർക്കാം. എരിവ് വേണം എങ്കിൽ കുരുമുളക് പൊടി ചേർക്കാം ഒപ്പം പാകത്തിന് ഉപ്പും. നന്നായി ഇളക്കി ഒരു സ്പൂൺ ബട്ടർ ഒഴിക്കുക. മല്ലിയില കൊണ്ടു അലങ്കരിക്കുക.

ലെമൺ പെപ്പർ ചിക്കൻ തയ്യാറാക്കിയത്

ഹേമ വിജയൻ
ബംഗളൂരു

Leave a Reply