22.8 C
New York
August 9, 2020
Covid 19 Food News

നീല കാർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം മെയ്‌ 08 മുതൽ

പൊതുവിഭാഗം സബ്സിഡി (നീല) കാർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ (അതിജീവന കിറ്റ്) കിറ്റ് വിതരണം മെയ്‌ 8 മുതൽ ആരംഭിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി റേഷൻ കാർഡിന്റെ അവസാന അക്കങ്ങളുടെ ക്രമത്തിലാണ് കിറ്റ് വിതരണം നടത്തുന്നത്. ജില്ലയിൽ ആകെ 209104 നീല കാർഡുകളാണുള്ളത്. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം അഞ്ചു മണി വരെയും റേഷൻ കടയുടെ സേവനം ലഭിക്കും. പൂജ്യത്തിൽ അവസാനിക്കുന്ന കാർഡ് നമ്പർ ഉള്ളവർക്ക് മെയ്‌ 8 ന് കിറ്റ് ലഭിക്കും. ഒന്നിൽ അവസാനിക്കുന്ന കാർഡുകൾക്ക് മെയ്‌ 9 ന്, 2, 3 ൽ അവസാനിക്കുന്നതിന് 11നും , 4, 5 ൽ അവസാനിക്കുന്ന കാർഡുകൾക്ക് 12നും, 6,7 ൽ അവസാനിക്കുന്നതിന് 13നും 8,9 ൽ അവസാനിക്കുന്ന കാർഡുള്ളവർക്ക് 14നും കിറ്റ് ലഭിക്കും.

സ്വന്തം റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് തങ്ങളുടെ വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അടുത്തുള്ള റേഷൻ കടകളിൽ സമർപ്പിച്ച് അവിടെ നിന്നും കിറ്റ് വാങ്ങാവുന്നതാണ്. മെയ് മാസത്തെ റേഷൻ വിഹിതം എല്ലാ കാർഡ് ഉടമകളും 20ന് മുൻപ് വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മഞ്ഞ(എഎവൈ), പിങ്ക് (മുൻഗണനാ വിഭാഗം) കാർഡ് ഉടമകൾക്ക് ഒരു കിലോ കടല സൗജന്യമായി ലഭിക്കും.

Related posts

സോൺ ഒന്നിൽ 23 പേർ കോവിഡ് പോസിറ്റീവ്. പച്ചക്കറി, ഭക്ഷ്യ വിതരണത്തിന് വിപുല ക്രമീകരണങ്ങൾ

News Desk

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (03.05.2020)

News Desk

തിരുവനന്തപുരം നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

News Desk

Leave a Comment