നാല് ട്രെയിനുകൾ ഇന്നെത്തും (മെയ് 22); രണ്ട് ട്രെയിനുകൾ പുറപ്പെടും

യൂഡൽഹി, ജയ്പൂർ, ജലന്ദർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി നാല് ട്രെയിനുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകൾ പുറപ്പെടും.
ന്യൂ ഡൽഹി- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ 5.20 നും ജയ്പൂർ – തിരുവനന്തപുരം എക്‌സ്പ്രസ് രാവിലെ എട്ടു മണിക്കും ജലന്ദർ – തിരുവനന്തപുരം എക്‌സ്പ്രസ് രാവിലെ 11 മണിക്കും ഡൽഹി -തിരുവനന്തപുരം എക്‌സ്പ്രസ് ഉച്ചയ്ക്ക് മൂന്നിനുമാണ് എത്തുക. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നും ഡൽഹിയിലേക്ക് ഇന്ന് രാത്രി 7.45 നും ജയ്പൂരേക്ക് രാത്രി എട്ടു മണിക്കും ഓരോ ട്രെയിനുകൾ പുറപ്പെടും. ഇന്ന് കൂടുതൽ ട്രെയിനുകൾ ഉള്ളതിന്റെ ഭാഗമായി ക്രമീകരണങ്ങൾ എർപ്പെടുത്തി. പോകേണ്ട യാത്രക്കാരെ പവർ ഹൗസ് റോഡിലെ പ്രവേശന കവാടം വഴിയേ പ്രവേശിപ്പിക്കുകയുള്ളൂ. പല സമയത്തായി മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരുന്ന ട്രെയിനുകളിൽ നിന്ന് യാത്രക്കാരെ സാമൂഹ്യ അകലം പാലിച്ച് ആരോഗ്യ പരിശോധന നടത്തി പ്രത്യേകം ക്രമീകരിച്ച കവാടങ്ങളിലൂടെ സ്റ്റേഷന് പുറത്തിറക്കും.