സ്കൂള്‍ പരിസരം അണുവിമുക്തമാക്കി

എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് മുന്നോടിയായി പുളിയറക്കോണം ചൊവ്വള്ളൂര്‍ എന്‍ എസ് എസ് ഹൈസ്ക്കൂള്‍ ക്ലാസ് റൂമുകളും, സ്കൂള്‍ പരിസരവും ഫയര്‍ഫോഴ്സ് അംഗങ്ങള്‍ അണുവിമുക്തമാക്കി. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് സാമൂഹ്യ അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷകള്‍ നടക്കുക. റെഡ് സോണില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസ്മുറികള്‍ ഏര്‍പ്പാടാക്കും. ഒരു ബഞ്ചില്‍ പരമാവധി രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും ക്ലാസ് റൂമുകള്‍ തയ്യാറാക്കുക.