"/>
22.8 C
New York
August 9, 2020
Education News

ബോണക്കാട് ലയത്തിൽ കഴിയുന്ന വിദ്യാർത്ഥിനികൾക്ക് പഠന സംവിധാനമൊരുക്കി അദ്ധ്യാപകരും പോലീസും

തിരുവനന്തപുരം ജില്ലയിലെ വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ഓഫ് ലൈൻ പഠനത്തിനു സംവിധാനമൊരുക്കി വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകരും സ്റ്റുഡന്റ് പോലീസ് കെഡറ്റുകളും വിതുര ജനമൈത്രി പോലീസും. വിതുരയിൽ നിന്ന് ഏകദേശം ഇരുപത്തിമൂന്നു കിലോമീറ്റർ ഉള്ളിലുള്ള ബോണക്കാട് ലയത്തിൽ അമ്മയോടൊപ്പം ഒറ്റമുറി വീട്ടിൽ കഴിയുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായി ഫോണിലൂടെ ബന്ധപ്പെടാൻ അദ്ധ്യാപകർ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഇതോടൊപ്പം, ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാർത്ഥിനിക്കും സഹായമെത്തിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് വിതുര ജനമൈത്രി പോലിസിന്റെ സഹായം തേടിയ കുട്ടിപ്പോലീസുകാരെയും ഒപ്പം കൂട്ടി വിതുര എസ്.എച്ച്.ഒ. ശ്രീ.എസ് ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം സബ്. ഇൻസ്പെക്ടർ എസ്.എൽ. സുധീഷ് , വി.വി.വിനോദ്, അദ്ധ്യാപകനായ കെ.അൻവർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെയും കൂട്ടി ബോണക്കാടെത്തി ഇരുവരുടെയും വീടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്റ്റുഡന്റ് പോലീസ് കെഡറ്റുകൾ തയ്യാറാക്കിയ ഓഫ് ലൈൻ പഠന സംവിധാനമുള്ള ടാബ്ലറ്റ് കൈമാറി. ഇതോടൊപ്പം പുതിയ ടെക്സ്റ്റ് ബുക്കുകളും നോട്ട് ബുക്കുകളും മറ്റു പനോപകരണങ്ങളും അദ്ധ്യാപകർ നൽകി. ഇവർക്കു വേണ്ട കൂടുതൽ സഹായം അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഉടൻ എത്തിച്ചു നൽകുമെന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി.ദീപ അറിയിച്ചു.

Related posts

30 ലക്ഷം വയോജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് അങ്കണവാടി ജീവനക്കാര്‍

News Desk

പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ 14 ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയണം

News Desk

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (09.07.2020)

News Desk