22.8 C
New York
August 9, 2020
Education News

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഭാരതീയ വിദ്യാഭവൻ സ്‌കൂളുകൾ ഉന്നത നിലവാരം പുലർത്തി

ജില്ലയിലെ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് ഇന്ന് പ്രസിദ്ധീകരിച്ചപ്പോൾ ഭാരതീയ വിദ്യാഭവൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ഉന്നത ശതമാനത്തോടെ വിജയം കൈവരിച്ചു.

ശ്രീകാര്യം മൺവിള ഭാരതീയ വിദ്യാഭവനിലെ എം ഭാവനന്ദന 98.4%, ഗൗരി എസ് പാർവതി 97%, അനന്ത പദ്മനാഭൻ എസ് 95.6% നേടി സ്‌കൂളിലെ ടോപ്പർമാരായി. ആകെ പരീക്ഷ എഴുതിയ 29 കുട്ടികളിൽ 20 ഡിസ്റ്റിംക്ഷനും, 7 ഫസ്റ്റ് ക്‌ളാസും, 2 സെക്കൻഡ് ക്ലാസുകളുമാണ് ലഭിച്ചത്. ഇംഗ്ലീഷ് വിഷയത്തിൽ എം ഭാവനന്ദന, ഗൗരി എസ് മേനോൻ എന്നിവർ 100 ൽ 100 ഉം മാർക്ക് വാങ്ങി.

വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവനിൽ ഹരി ഗോവിന്ദ് എം 96.6% അർച്ചന എൽ ആർ 96.6% ഗൗരി എം 96.6% നന്ദിക എ പിള്ള 96.4% മീനാക്ഷി എൻ 95.8% മാർക്കുകൾ നേടി ഉന്നത നിലാവാരം പുലർത്തി. ആകെ പരീക്ഷ എഴുതിയ 151 കുട്ടികളിൽ 82 പേർ ഡിസ്റ്റിംക്ഷനോടെ പാസായി. മൂന്നുപേർ 96.6% മാർക്കു നേടി സ്‌കൂൾ ടോപ്പർമാരായി. സോഷ്യൽ സയൻസ് വിഷയത്തിൽ ശിവ നന്ദന എസ്, ഹൃഷികേശ് എസ് വർമ്മ, ഗൗരി എസ് കെ എന്നിവർ 100 ൽ 100 മാർക്കും നേടി. കണക്ക് വിഷയത്തിൽ അഥർവ ഉണ്ണികൃഷ്ണൻ നായർ, ഹരി ഗോവിന്ദ് എം എന്നിവർ 100 ൽ 100 മാർക്കും നേടി. സംസ്‌കൃതത്തിൽ വൈശാലി എസ് ഷേണായ് ഉം 100 ൽ 100 കരസ്ഥമാക്കി.

Related posts

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം ഒരു വര്‍ഷം കൂടി നീട്ടി

News Desk

നീല കാർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം മെയ്‌ 08 മുതൽ

News Desk

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന ചൊവ്വാഴ്ച മുതല്‍

News Desk