22.8 C
New York
August 9, 2020
Covid 19 Health News

സോൺ ഒന്നിൽ 23 പേർ കോവിഡ് പോസിറ്റീവ്. പച്ചക്കറി, ഭക്ഷ്യ വിതരണത്തിന് വിപുല ക്രമീകരണങ്ങൾ

തീരദേശ കണ്ടെയ്ൻമെൻറ് സോൺ ഒന്നിൽ 23 പേർ കോവിഡ് പോസിറ്റീവായി. അഞ്ചുതെങ്ങ് പഞ്ചായത്തിലെ വിവിധ വാർഡുകളിൽപ്പെട്ട രോഗ ലക്ഷണമുള്ളവരെ ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ 18 പേർക്ക് പോസീറ്റീവായി. കടയ്ക്കാവൂർ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ രോഗ ലക്ഷണമുള്ള 50 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ നാലുപേർ പോസീറ്റീവായി. സി.എഫ്.എൽ.ടി.സി സെന്ററായ നെടുങ്ങണ്ട ട്രെയിനിംഗ് കോളേജ് 10 പേരെ ടെസ്റ്റ് നടത്തിയതിൽ നെഗറ്റീവായ 9 പേരെ റിവേഴ്‌സ് കോറന്റൈനിലും പോസീറ്റീവായ ഒരാളെ അവിടെ തന്നെയും പാർപ്പിച്ചു. വർക്കല മുൻസിപ്പാലിറ്റിയിൽ ഗവ. ഹോസ്പിറ്റലിൽ 29 കോവിഡ് ടെസ്റ്റ് നടത്തി. ഇവർ പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണെന്നും അതിൽ 29ഉം നെഗറ്റീവായിരുന്നു. വെട്ടൂർ, വക്കം, ഇടവ പഞ്ചായത്തുകളിൽ തിങ്കളാഴ്ച ടെസ്റ്റ് ഉണ്ടായിരുന്നില്ല.
ഹോർട്ടികോർപ്പിന്റെ വാഹനം കാപ്പിൽ, ഇടവ, വിളബ്ഭാഗം മേഖലകളിലും മാമ്പള്ളി, അഞ്ചുതെങ്ങ് മേഖലകളിലും സഞ്ചരിച്ച് പച്ചക്കറി വിൽപ്പന നടത്തി. സപ്ലൈകോയുടെ വാഹനം ചെമ്പകത്തിൻമൂട്, വെറ്റക്കട, കാപ്പിൽ, മാന്തറ ക്ഷേത്രം, ഓടയം എന്നീ സ്ഥലങ്ങളും സഞ്ചരിച്ച് ഭക്ഷ്യസാധനങ്ങൾ വിൽപ്പന നടത്തി.
കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് സപ്ലൈകോയുടെ വാഹനങ്ങളിൽ ഭക്ഷ്യവിതരണത്തിന് പോകുന്ന ജീവനക്കാർക്ക് വർക്കല താലൂക്ക് ആശുപത്രിയിൽ നിന്ന് പി.പി.ഇ കിറ്റ് നൽകി. സോൺ 1-ലെ 1478 റേഷൻ കാർഡ് ഉടമകൾക്ക് തിങ്കളാഴ്ച സൌജന്യ റേഷൻ വിതരണം നടത്തി എന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. സോൺ 1-ലെ വിവിത മേഖലകളിൽ കെപ്‌കോ ചൊവ്വാഴ്ച കെപ്‌കോ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യും.
വർക്കല, ചിലക്കൂർ, വള്ളക്കടവ് മേഖലയിൽ വള്ളങ്ങൾ മത്സ്യ ബന്ധനത്തിന് പോകുന്നുവെന്ന പരാതിയിൽ വർക്കല പോലീസ് അന്വേഷണം നടത്തിയതിൽ മൂന്നുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വിഭാഗം അറിയിച്ചു. സിവിൽ സപ്ലൈസ് സൌജന്യ റേഷൻ വിതരണത്ിതന് എ.ആർ.ഡികളിൽ വിതരണത്തിന് ആവശ്യമായ സ്റ്റോക്കുകൾ ഉണ്ടോയെന്നും സപ്ലൈകോ വാഹനങ്ങളിൽ പൊതുജനങ്ങൾക്കാവശ്യമായ ആവശ്യ സാധനങ്ങളുടെ സ്റ്റോക്കുണ്ടോയെന്നും അന്വേഷണത്തിലൂടെ മനസ്സിലാക്കുന്നതിന് ആർ.ഡി.ഒ പോലീസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി സോൺ 1-ലെ എ.ആർ.ഡിയുടെ ലിസ്റ്റ് പോലീസ് വകുപ്പിന് കൈമാറുവാൻ ആർ.ഡി.ഒ നിർദ്ദേശിച്ചു.കൂടാതെ സോൺ 1-ന്റെ പരിധിയിൽ വരുന്ന അഞ്ചുതെങ്ങിൽ പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂമിൽ നിന്നുള്ള വിഷയങ്ങളും കൂടി ഗസ്റ്റ് ഹൌസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യുന്നതിന് പോലീസ് നിർദ്ദേശം നൽകി. സി.എഫ്.എൽ.ടി.സികൾ സംബന്ധിച്ച് ബന്ധപ്പെട്ട നോഡൽ ഓഫീസർമാർ അപര്യാപ്തതകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൺട്രോൾ റൂമിൽ നിയോഗിച്ചിട്ടുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എല്ലാപേരും കൺട്രോൾ റൂമിൽ ഹാജരായി. തിരുവനന്തപുരം ആർ.ഡി.ഒ ജോൺ.വി.സാമുവൽ കൺട്രോൾ റൂം ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. വർക്കല തഹസിൽദാർ വിനോദ് രാജ് കൺട്രോൾ റൂം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Related posts

10 ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രം

News Desk

കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു

News Desk

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് 7.05.2020

News Desk