22.8 C
New York
August 9, 2020
News

സബ് ഇൻസ്‌പെക്ടർ അജിതന് അനന്തപുരിയുടെ ആദരാജ്ഞലികൾ

കേരളത്തിൽ കോവിഡ് ബാധിച്ച് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഇടുക്കി ജില്ലയിലെ സബ് ഇൻസ്‌പെക്ടർ അജിതൻ (55 വയസ്സ്) ആണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടത്.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ പോലീസ് സംഘടന പുറപ്പെടുവിച്ച അനുശോചനം ചുവടെ…

ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖമുള്ള അജിതൻ്റെ ആരോഗ്യ സ്ഥിതി ഗുരുതരമായപ്പോൾ ബുധനാഴ്ച രാത്രി ഇടുക്കിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടു വന്നു. ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. മുഖ്യമന്ത്രിയും, ആരോഗ്യ മന്ത്രിയും, പോലീസ് മേധാവിയും എല്ലാം നിരന്തരം ബന്ധപ്പെട്ടു. ഡോക്ടർമാർ പരമാവധി ശ്രമിച്ചു. പക്ഷേ പ്രിയ സഹോദരനെ രക്ഷിക്കാൻ കഴിഞ്ഞില്ല. രാത്രി 11.45 മണിയോടെ ഹൃദയസ്തംഭനം മൂലം പ്രിയ സഹപ്രവർത്തകൻ മരണപ്പെട്ടു.
രക്ഷപ്പെടുത്താൻ പരമാവധി പരിശ്രമിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് നന്ദി.

ആ കുടുംബത്തോടൊപ്പം ഞങ്ങൾ ഉണ്ട്.
പോലീസ് സംഘടനകൾ ഉണ്ട്.
സർക്കാരും ഡിപ്പാർട്ട്‌മെന്റും ഒപ്പം ഉണ്ട്.

നമ്മുടെ സഹപ്രവർത്തകൻ്റെ വേർപാടിൽ ആദരാഞ്ജലികൾ…

C.R.ബിജു
ജനറൽ സെക്രട്ടറി
KPOA

Related posts

സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു

News Desk

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിഷുക്കണിയുമായി താരങ്ങള്‍

News Desk

ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്

News Desk