108 ആംബുലൻസ്‌ ജീവനകാർക്ക് കോവിഡ്‌ 19 ആന്റിജൻ പരിശോധന നടത്തി

തിരുവനന്തപുരം: ജില്ലയിൽ കോവിഡ്‌ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന 108 ആംബുലൻസ്‌ ജീവനകാർക്ക് കോവിഡ്‌ 19 ആന്റിജൻ പരിശോധന നടത്തി. അടുത്തിടെ ഡ്യൂട്ടിലുണ്ടായിരുന്ന 108 ആംബുലൻസ്‌ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന് രോഗം സ്ഥിതികരിച്ചിരുന്നു. തുടർന്ന് ജീവനകാർക്കിടയിൽ ആശങ്ക വർധിച്ച സാഹചര്യത്തിലാണ് 108 ആംബുലൻസ്‌ നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ ഈ.എം.ആർ.ഐ ബഹു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു കെ.എസ്സിന് അപേക്ഷ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.എം.ഒ 108 ആംബുലൻസ്‌ ജീവനകാർക്ക് കോവിഡ്‌ പരിശോധന നടത്താൻ മൊബൈൽ സ്വാബ് കളക്ഷൻ യൂണിറ്റ് ലഭ്യമാക്കുകയായിരുന്നു. 31 ജീവനക്കാരെയാണ് ആദ്യ ദിനം പരിശോധനയ്ക്ക് വിധേയമാക്കിയത്. എല്ലാവരുടെയും പരിശോധന ഭലം നെഗറ്റീവ് ആണ്. തുടർന്നുള്ള ദിവസങ്ങളിൽ ബാക്കി ജീവനകാർക്ക് കൂടി പരിശോധന നടത്തും.