സ്‌പോട്ട് അഡ്മിഷന്‍

പട്ടികജാതി വികസന വകുപ്പിനു കീഴിലുളള മരിയപുരം ഗവ.ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുളള കാര്‍പ്പന്റെര്‍ (1-വര്‍ഷം) ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പരിശീലനം സൗജന്യം. ആണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യവും സൗജന്യമായി ലഭിക്കും. പരിശീലന കാലയളവില്‍ പഠനയാത്ര, സ്റ്റൈപന്റ്, ലംപ്‌സം ഗ്രാന്‍ഡ്, ഉച്ചഭക്ഷണം, പോഷകാഹാര പദ്ധതി, യൂണിഫോം അലവന്‍സ് എന്നിവയുണ്ടാകും. താല്‍പ്പര്യമുളളവര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2234230, 9605235311.

Social media & sharing icons powered by UltimatelySocial