ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഓണ്‍ലൈനില്‍

തദ്ദേശ തെരഞ്ഞെടുപ്പിനു നിയമിക്കുന്ന ജില്ലയിലെ ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ ഇഡ്രോപ്പ് വെബ്സൈറ്റില്‍നിന്നു ലഭ്യമാകുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. 
ഉദ്യോഗസ്ഥര്‍ edrop.gov.in എന്ന പോര്‍ട്ടലില്‍നിന്നു നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് അതില്‍് സൂചിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ പരിശീലനത്തിനു ഹാജരാകണം. 30 മുതലാണു പരിശീലനം ആരംഭിക്കുന്നത്. പരിശീലനത്തിനു ഹാജരാകാത്തവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. നിയമന ഉത്തരവുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ബുദ്ധമുട്ട് നേരിടുകയാണെങ്കില്‍ അതത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി ഉടന്‍ പരിഹാരം കാണണമെന്നും കളക്ടര്‍ പറഞ്ഞു.

Social media & sharing icons powered by UltimatelySocial