തിരുവനന്തപുരത്ത് 262 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 334 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (27 നവംബർ 2020) 262 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 334 പേർ രോഗമുക്തരായി. നിലവിൽ 4,426 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

തിരുവനന്തപുരം നരുവാമൂട് സ്വദേശിനി വത്സല (64), പള്ളിക്കൽ സ്വദേശി രാധാകൃഷ്ണൻ (70 എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 177 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,884 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 27,365 പേർ വീടുകളിലും 121 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,365 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

Social media & sharing icons powered by UltimatelySocial