തിരുവനന്തപുരത്ത് 488 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 365 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (28 നവംബര്‍ 2020) 488 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 365 പേര്‍ രോഗമുക്തരായി. നിലവില്‍ 4,548 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പുതുകളങ്ങര സ്വദേശിനി പാര്‍വതി അമ്മ (82), മണക്കാട് സ്വദേശി വേണുഗോപാലന്‍ നായര്‍ (75), പൂന്തുറ സ്വദേശിനി നബീസത്ത് (66), വിളപ്പില്‍ശാല സ്വദേശി രാജേന്ദ്രന്‍ (65), എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 375 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 10 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,935 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 28,553 പേര്‍ വീടുകളിലും 119 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 779 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

Social media & sharing icons powered by UltimatelySocial