വ്യാജമദ്യം; എന്‍ഫോഴ്സ്മെന്റ് ശക്തമാക്കി എക്സൈസ്

തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്-പുതുവത്സരാഘോഷം എന്നിവയോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉത്പാദനം, കടത്ത്, വില്‍പ്പന എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.വി ഏലിയാസ് അറിയിച്ചു. 2021 ജനവുരി രണ്ടുവരെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. ഇതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ജില്ലയെ മൂന്നു മേഖലകളായി തിരിച്ച് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ബാര്‍ ഹോട്ടലുകള്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ആയുര്‍വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. അതിര്‍ത്തിയിലൂടെയുള്ള സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിന് ബോര്‍ഡര്‍ പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍
ജില്ലാ കണ്‍ട്രോള്‍ റൂം (ടോള്‍ ഫ്രീ നം- 18004251727) : 0471 – 2473149

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, തിരുവനന്തപുരം : 0471 – 2470418

എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, തിരുവനന്തപുരം : 0471 – 2348447

എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, നെയ്യാറ്റിന്‍കര : 0471 – 2222380

എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, നെടുമങ്ങാട് : 0472 – 2802227

എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, ആറ്റിങ്ങല്‍ : 0470 – 2622386

എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, വര്‍ക്കല : 0470 – 2692212

എക്‌സൈസ് ചെക്ക് പോസ്റ്റ്, അമരവിള : 0471 – 2221776

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, തിരുവനന്തപുരം : 0471 – 2470418,9696002861

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തിരുവനന്തപുരം : 9400069403

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തിരുവനന്തപുരം : 9400069413

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കഴക്കൂട്ടം : 9400069414

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നെയ്യാറ്റിന്‍കര : 9400069409

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, നെയ്യാറ്റിന്‍കര : 9400069415

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അമരവിള : 9400069416

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തിരുപുറം : 9400069417

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കാട്ടാക്കട : 9400069418

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ആറ്റിങ്ങല്‍ : 9400069407

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ചിറയിന്‍കീഴ് : 9400069423

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, വര്‍ക്കല : 9400069424 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കിളിമാനൂര്‍ : 9400069422

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട് : 9400069405

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട് : 9400069420

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, വാമനപുരം : 9400069421

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ആര്യനാട് : 9400069419

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ചെക്ക് പോസ്റ്റ്, അമരവിള : 9400069411

Social media & sharing icons powered by UltimatelySocial