ഡിസംബര്‍ മൂന്നിന് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിനായി കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 1 രാവിലെ 11.30ന് കളക്ടറേറ്റില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരും. ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, മറ്റ് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, കര-വ്യോമസേന-കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍മാര്‍, വിഴിഞ്ഞം തീരദേശ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ദുരന്തനിവാരണ അതോറിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
