സ്‌പെഷ്യൽ തപാൽ വോട്ട് : ആദ്യ ദിനം പട്ടികയിൽ 8,197 പേർ

കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ ബാലറ്റ് നൽകുന്നതിനു തയാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ആദ്യ ദിനം 8,197 പേർ. ഇവർക്ക് സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ ബാലറ്റ് പേപ്പർ നൽകും.
നവംബർ 29ന് ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ തയാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർക്കു കൈമാറിയ പട്ടികയിലാണ് 8197 സമ്മതിദായകരുള്ളത്. ഇതിൽ 2906 പേർ കോവിഡ് പോസിറ്റിവും 5291 പേർ ക്വാറന്റൈനിൽ കഴിയുന്നവരുമാണ്.

Social media & sharing icons powered by UltimatelySocial