ഡാമുകളിൽനിന്നു പരമാവധി ജലം ഒഴുക്കിവിടും

അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രധാന അണക്കെട്ടുകളിൽനിന്നു പരമാവധി ജലം തുറന്നുവിടാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശം നൽകി. ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയാകണം ഡാമുകൾ തുറക്കേണ്ടത്. രാത്രി ഡാം തുറക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു.
നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളിൽ നിലവിൽ 20 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. നാളെ (ഡിസംബർ 02) രാവിലെ എട്ടിന് പത്തു സെന്റിമീറ്റർ കൂടി ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം തുറന്നുവിടും. നിലവിൽ 84.05 മീറ്ററാണ് ഡാമിന്റെ ജലനിരപ്പ്. 84.75 മീറ്ററാണ് ഫുൾ റിസർവോയർ ലെവൽ.
അരുവിക്കര ഡാമിന്റെ ആറു ഷട്ടറുകളിൽ ഒരെണ്ണം നിലവിൽ 20 സെന്റിമീറ്റർ തുറന്നിട്ടുണ്ട്. നിലവിൽ 46.41 മീറ്ററാണ് അരുവിക്കരയിലെ ജലനിരപ്പ്. 46.6 മീറ്ററാണു പരമാവധി ജലനിരപ്പ്. പേപ്പാറ ഡാമിൽ നിലവിൽ 106.6 മീറ്ററാണു ജലനിരപ്പ്. 107.5 മീറ്ററാണു പരമാവധി ജലനിരപ്പ്. 

Social media & sharing icons powered by UltimatelySocial