ബിടോക്സ് ടിവി ഓൺലൈൻ ബിസിനസ് ന്യൂസ് ചാനൽ പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം : മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ ബിസിനസ് ന്യൂസ് ചാനൽ എന്ന വിശേഷണത്തോടെ ബിടോക്സ് ടിവി പ്രവർത്തനം തുടങ്ങി. തിരുവനന്തപുരത്ത് ബിടോക്സ് മീഡിയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സിയാസ് റിയൽറ്റേഴ്സ് ആൻ്റ് വെൻചേഴ്സ് മാനേജിങ് ഡയറക്ടർ സനു സർദാർ വെബ്സൈറ്റ് ലോഞ്ചിങ് നിർവഹിച്ചു. ജെബിസ് ഗ്രൂപ്പ് സിഇഒ മുഹമ്മദ് ബിലാൽ മുഖ്യാതിഥി ആയിരുന്നു. ബിടോക്സ് ടിവി ചീഫ് എഡിറ്റർ പ്രജോദ് പി രാജ് സ്വാഗതം ആശംസിച്ചു.

www.btalkstv.com എന്ന വെബ്പോർട്ടലിലൂടെയും ബിടോക്സ് ടിവിയുടെ ഫേസ്ബുക്ക്, യൂ ട്യൂബ്, ഇൻസ്റ്റഗ്രാം ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വീഡിയോ കണ്ടൻ്റുകൾ ലഭ്യമാകും. ബിടോക്സ് ടിവിയുടെ വീഡിയോ മൊബൈൽ ആപ്പ് അടുത്തമാസം ലോഞ്ച് ചെയ്യും. ബിസിനസ് മേഖലയിലെ ദൈനംദിന വാര്‍ത്തകള്‍ക്കും വാര്‍ത്താധിഷ്ഠിത വിശേഷങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയാണ് ബിടോക്‌സ് ടിവി മുന്നോട്ടുപോകുക. ഓണ്‍ലൈന്‍ ദൃശ്യമാധ്യമരംഗത്തോ ടെലിവിഷന്‍ ചാനല്‍ രംഗത്തോ ബിസിനസ് വാര്‍ത്തകള്‍ക്കു മാത്രമായി മലയാളത്തില്‍ ഒരു സമ്പൂര്‍ണ വിഷ്വല്‍ പ്ലാറ്റ്‌ഫോം നിലവില്‍ ഇല്ല എന്നിരിക്കേ, ലോകമെമ്പാടുമുള്ള മലയാളി ബിസിനസ് സമൂഹത്തിനും സംരംഭക സ്‌നേഹികള്‍ക്കും ദിവസേനയുള്ള ബിസിനസ് രംഗത്തെ വിവരങ്ങള്‍ യഥാസമയം അപ്‌ഡേറ്റ് ചെയ്തു നല്‍കുക എന്ന ഉത്തരവാദിത്തവും ബിടോക്‌സ് ടിവി ഏറ്റെടുക്കുന്നതായി സിഇഒ കൂടിയായ പ്രജോദ് പി രാജ് പറഞ്ഞു. സംരംഭക വിശേഷങ്ങളും അറിവുകളും പങ്കുവയ്ക്കാന്‍ കുറച്ചേറെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ നിലവിലുണ്ടെങ്കിലും ദൈനംദിന ബിസിനസ് വാര്‍ത്തകളുടെ പിന്‍ബലത്തോടെ അല്‍പം വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply