ക്ഷേത്ര കലാകാരന്മാർക്ക് ഓണകിറ്റുകൾ നൽകി

കൊവിഡ് 19 പശ്ചാതലത്തിൽ കഥകളി, തെയ്യം, പഞ്ചവാദ്യം, ചെണ്ടമേളം, കളരിപ്പയറ്റ്, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, സോപാന സംഗീതം, നങ്ങ്യാർ കൂത്ത്, ഉപകരണ സംഗീതം കൈകാര്യം ചെയ്യുന്നവർ തുടങ്ങി കേരളീയ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന എല്ലാ വിഭാഗം കലാകാരൻമാരും വളരെയധികം ദുരിത അനുഭവിച്ചു വരികയാണ്. ക്ഷേത്രങ്ങളെ ആശ്രയിച്ചും സാംസ്കാരിക പരിപാടികളെ ആശ്രയിച്ചും ജീവിച്ചിരുന്ന കലാകാരൻമാരും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. അനവധി പ്രോഗ്രാമുകൾ അവതരിപ്പിക്കേണ്ട ഈ ഓണക്കാലത്ത് പരിപാടികളെല്ലാം കലാകാരൻമാർക്ക് നഷ്ടമായിരിക്കുകയാണ്. മറ്റു ഒരു സഹായങ്ങളും കിട്ടാതെ വിഷമഘട്ടത്തിൽ ആയിരിക്കുന്ന ഈ ഓണക്കാലത്ത് , കേരളീയ കലാരൂപങ്ങളുടെ അവതരണത്തിനും പഠനത്തിനുമായി തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകാരൻമാരുടെ കൂട്ടായ്മയായ ക്ഷേത്ര കലാകേന്ദ്രം കലാകാരൻമാർക്ക് ഒരു കൈതാങ്ങായി ഓണം ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുവാൻ ക്ഷേത്ര കലാകേന്ദ്രം പ്രസിഡൻ്റ് പത്മനാഭദാസ് നെൽപ്പുര, സെക്രട്ടറി ഡോ.ശ്രീവരാഹം അശോക് കുമാർ, ട്രഷറർ മതിലകം വരാഹ ദാസ് തുടങ്ങിയ സമിതി തീരുമാനിച്ചത്. മുതിർന്ന കഥകളി കലാകാരൻ മാർഗ്ഗി രവീന്ദ്രൻ നായർക്ക്
എം പി യും ചലച്ചിത്ര താരവുമായ ശ്രീമാൻ .സുരേഷ് ഗോപി ഓണം ഭഷ്യ ധാന്യ കിറ്റ് നൽകി വിതരണ ഉത്ഘാടനം നിർവ്വഹിച്ചു. തുടർന്ന് സെക്രട്ടറി ശ്രീവരാഹം അശോക് കുമാറിൻ്റെ നേത്യത്വത്തിൽ 150 ൽ പരം കലാകാരൻമാർക്ക് വിതരണം ചെയ്യുകയുണ്ടായി.

സെക്രട്ടറി ശ്രീവരാഹം അശോക് കുമാറിൻ്റെ നേത്യത്വത്തിൽ കലാകാരൻമാർക്ക് ഓണകിറ്റുകൾ വിതരണം ചെയ്യുന്നു.

Leave a Reply