മെഡിക്കൽ കോളേജ് അധ്യാപകർ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ നടത്തി

തിരുവനന്തപുരം; ആയൂർവേദ പോസ്റ്റ് ഗ്രൂജുവെറ്റുകൽക്ക് ശസ്ത്രക്രിയ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ ഉത്തരവിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഉച്ചക്ക് 12 മണി മുതൽ 2 മണിവരെ, സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രതിഷേധധർണകൾ നടത്തി. 20 പേരിൽ കൂടാത്ത ഗ്രൂപ്പുകളായി കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ധർണ നടത്തിയത്. രോഗിപരിചരണത്തിന് ഭംഗം വരാത്തരീതിയിലാണ് ധർണ നടത്തിയത്.

ആയൂർവേദ പോസ്റ്റ് ഗ്രൂജുവെറ്റുകൽക്ക് ശസ്ത്രക്രിയ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ ഉത്തരവിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സംസ്ഥാന സമിതിക്കു വേണ്ടി

ആയുർവേദ പോസ്റ്റ് ഗ്രാജുവെറ്റ്സിനു വിവിധ തരം ശസ്ത്രക്രിയകൾ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ ഉത്തരവിൽ പ്രതിഷേധിച്ചു ഡിസംബർ 8നു പ്രതിഷേധദിനവും ഡിസംബർ 11നു അടിയന്തിരവും കോവിഡും ഒഴികെയുള്ള ജോലി ബഹിഷ്കരിക്കരിച്ച് പ്രതിഷേധം നടത്താൻ ഐ എം എ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലെ മെഡിക്കൽ കോളേജ് ഡോക്ടർമാർ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഇതിൽ ശക്തമായി പങ്കുചേർന്നു.
ആയുർവേദ പോസ്റ്റ് ഗ്രാജുവെറ്റ്സിനു വിവിധ തരം ശസ്ത്രക്രിയകൾ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ ഉത്തരവ് ഇറക്കിയിരുന്നു. പുതിയതായി ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിലാണ് വിവിധ തരം ശാസ്ത്രക്രിയകൾ ഗ്രാജുവെറ്റ്സിന്റെ സിലബസ്സിൽ ഉൾപ്പെടുത്തിയത്.
നിതി അയോഗിന്റെ കീഴിൽ പല വിധ സമിതികൾ ഉണ്ടാക്കി, പലതരത്തിലുള്ള ചികിത്സരീതികൾ അശാസത്രീയമായി കൂട്ടിയിണക്കാനുള്ള ഒരു തീരുമാനത്തിന്റെ ഭാഗമാണ് ഈ നീക്കം.
ഇതു മോഡേൺ മെഡിസിന്റെ അടിത്തറ മാത്രമല്ല, തനതായ ആയുഷ് ചികിത്സരീതികളുടെ അടിത്തറകൂടി നശിപ്പിക്കുംമെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തി. കെജിഎംസിടിഎ എക്കാലത്തും വിവിധ തരം ചികിത്സരീതികളെ അശാസ്ത്രീയമായി ചേർത്ത് മിക്സോപ്പതി പ്രാക്റ്റീസ് ചെയ്യുന്നതിനെ എതിർത്തിരുന്നു.

ശാസ്ത്രീയമായ ആധുനിക വൈദ്യശാസ്ത്രവും പ്രാചീനമായ മറ്റു ചികിത്സാരീതികളും കൂട്ടികലർത്തുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തെ നിരന്തരം വിമർശിക്കുന്ന ചികിത്സവിഭാഗങ്ങൾ , ഇപ്പോൾ ആധുനിക വൈദ്യശാസ്ത്രരീതികൾ സിലബസ്സിൽ ഉൾപ്പെടുത്തുന്നത് തികച്ചും അത്ഭുതകരമാണ്. മോഡേൺ മെഡിസിനിൽ 5 വർഷം പഠനത്തിന് പുറമെ, ശസ്ത്രക്രിയയിൽ മൂന്നു വർഷം പ്രത്യേക ഉപരിപഠനം നടത്തിയവരാണ് നിലവിൽ ശസ്ത്രക്രിയ പ്രാക്ടീസ് ചെയ്യുന്നത്.

ഈ അവസരത്തിൽ, ആയുഷ് വിഷയങ്ങൾ മാത്രം പഠിച്ചവർ, പിൻവാതലിലൂടെ ശസ്ത്രക്രിയ പഠിക്കുകയും നടത്തുകയും ചെയ്യുന്നത്, പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.

ഗ്രാമങ്ങളിൽ ചികൽസിക്കുവാനാണ് ഇത്തരം സംരംഭങ്ങൾ ഉണ്ടാക്കുന്നതെന്ന് പറയുമ്പോൾ തന്നെ, ശസ്ത്രക്രിയ ശാസ്ത്രീയമായി പഠിക്കാത്ത മുറി ശസ്ത്രക്രിയ വിദഗ്ദരെ സൃഷ്ടിക്കുന്നത് പൊതുജനങ്ങൾക്കു കൂടുതൽ പ്രശ്നങ്ങൾ മാത്രമേ ഉണ്ടാക്കു എന്ന് മനസ്സിലാക്കണം. ശസ്ത്രക്രിയകൾക്ക് വേണ്ട അനസ്തേഷ്യ , ബ്ലഡ് ബാങ്ക്, ആന്റിബിയോട്ടിക്സ് , മറ്റു മരുന്നുകൾ എന്നിവയിൽ നിലവിൽ യാതൊരു ട്രെയിനിങ്ങും ലഭിക്കാത്ത ചികിത്സവിഭാഗം എങ്ങനെ വിവിധ തരം ശസ്ത്രക്രിയകളുമായി മുന്നോട്ടു പോകുമെന്നു കണ്ടറിയണം. അതുപോലെഗ്രാമങ്ങളിലെ മനുഷ്യരെ ചികിൽസിക്കാൻ ഇതുപോലുള്ള അശാസ്ത്രീയ കുറുക്കുവഴികൾ തേടുമ്പോൾ യഥാർത്ഥത്തിൽ ഗ്രാമീണർക്ക് ക്വാളിറ്റി കുറഞ്ഞ ചികിത്സ ആയാലും മതി എന്ന് പരോക്ഷമായി പറയുകയാണ് ചെയ്യുന്നത്
ഇത് മനുഷ്യ സമത്വത്തിനും സാമാന്യ നീതിക്കും എതിരാണ്

ആയുഷ് വിദ്യാർത്ഥികളെ ശസ്ത്രക്രിയ ട്രെയിനിങ് നടത്താനുള്ള പദ്ധതിയെ കെജിഎംസിടിഎ സംസ്ഥാന സമിതി ശക്തമായി എതിർക്കുന്നു.

ഡിസംബർ 11നു രാവിലെ 6 മുതൽ വൈകിട്ട് 6മണിവരെ, കോവിഡ് രോഗികളുടെ ചികിത്സകൾ , അത്യാഹിത – അടിയന്തിര സ്വഭാവമുള്ള സർവീസുകൾ, അടിയന്തിര ശസ്ത്രക്രിയകൾ, ലേബർ റൂം, ഇൻപേഷ്യന്റ് കെയർ, ഐ സി യൂ കെയർ, തുടങ്ങിയ ജോലികൾ ഒഴികയുള്ള ജോലികൾ ബഹിഷ്കരിക്കും.

രാജ്യമെമ്പാടുമുള്ള ഡോക്ടർമാരെ പ്രതിഷേധത്തിലേക്ക് തള്ളിവിടാതെ കേന്ദ്രസർക്കാർ ഉടനടി ഈ തീരുമാനം പിൻവലിക്കണമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.

Social media & sharing icons powered by UltimatelySocial