ബിസിനസുകളുടെ ഡിജിറ്റല്‍ മാറ്റത്തിനായി എയര്‍ടെലും എഡബ്ല്യൂഎസും സഹകരിക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ സംയോജിത ടെലികോം സേവന ദാതാക്കളിലൊന്നായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ആമസോണ്‍ വെബ് സര്‍വീസുമായി സഹകരിച്ച് ഇന്ത്യയിലെ വലിയ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി നൂതനമായ ക്ലൗഡ് സേവനങ്ങള്‍ ലഭ്യമാക്കും.
മള്‍ട്ടി-ക്ലൗഡ് ഉല്‍പ്പന്നവും ബിസിനസ് പരിഹാരവുമായ എയര്‍ടെല്‍ ക്ലൗഡ് ഉള്‍പ്പടെയുള്ള സംയോജിത ഉല്‍പ്പന്ന ശ്രേണിയുമായി എയര്‍ടെല്‍ 2500ലധികം വലിയ സംരംഭങ്ങള്‍ക്കും വളര്‍ന്നു വരുന്ന ദശലക്ഷത്തിലധകം ബിസിനസുകള്‍ക്കും കമ്പനികള്‍ക്കും സേവനങ്ങള്‍ നല്‍കുന്നുണ്ട്.
എഡബ്ല്യൂഎസ് പ്രൊഫഷണല്‍ സേവനങ്ങളുടെ പിന്തുണയോടെ എയര്‍ടെല്‍ ക്ലൗഡ് എഡബ്ല്യൂഎസ് ക്ലൗഡ് പരിശീലനം പടുത്തുയര്‍ത്തും. അതോടൊപ്പം എഡബ്ല്യൂഎസ് സേവനങ്ങളുടെ ശേഷി കൂട്ടുകയും വ്യത്യസ്തമായ എയര്‍ടെല്‍ ക്ലൗഡ് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സംയോജിത സെയില്‍സ്, കണ്‍സള്‍ട്ടിങ്, രണ്ടു കമ്പനികളില്‍ നിന്നുമുള്ള പിന്തുണ, മെച്ചപ്പെട്ട സുരക്ഷ, ക്ലൗഡ് പരിപാലന ശേഷി തുടങ്ങിയ നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും.
എയര്‍ടെല്‍ ക്ലൗഡ് ഉപഭോക്താക്കള്‍ക്ക് എഡബ്ല്യൂഎസ് സേവനങ്ങളുടെ ഒരു ശ്രേണി തന്നെ ലഭ്യമാക്കുന്നുണ്ട്. എഡബ്ല്യൂഎസ്, എസ്എപി, വിഎംവെയര്‍ ക്ലൗഡ്, ഡാറ്റാബേസ് മൈഗ്രേഷന്‍, സുരക്ഷ, റിസ്‌ക് ഗവര്‍ണന്‍സ് സൊല്യൂഷന്‍ തുടങ്ങിയ സേവനങ്ങളെല്ലാം ലഭ്യമാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക് പുതിയ സര്‍വീസുകളിലേക്ക് മാറാവുന്ന ഡാറ്റാ അനലിറ്റിക്‌സ്, ഡാറ്റാ വെയര്‍ഹൗസിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, മെഷീന്‍ ലേണിങ് തുടങ്ങിയവയും എഡബ്ല്യൂഎസിലൂടെ എയര്‍ടെല്‍ ക്ലൗഡ് നല്‍കും.
ഇന്ത്യയിലെ ബിസിനസുകള്‍ ഡിജിറ്റലിലേക്ക് മാറുന്നതിന്റെ ഭാഗമായി ക്ലൗഡ് സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിലെ പൊതു ക്ലൗഡ് സേവന വിപണി 2024ല്‍ 7.1 ബില്ല്യന്‍ ഡോളറാകുമെന്നാണ് ഐഡിസി സെമി ആനുവല്‍ പബ്ലിക്ക് ക്ലൗഡ് സര്‍വീസ് ട്രാക്കര്‍-ഫോര്‍കാസ്റ്റ് 2019എച്ച്2 പറയുന്നതെന്ന് ഐഡിസി ഇന്ത്യ ക്ലൗഡ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രിന്‍സിപ്പല്‍ അനലിസ്റ്റ് റിഷു ശര്‍മ പറഞ്ഞു. 2020ലെ 3.4 ബില്ലണില്‍ നിന്നും 20.3 ശതമാനത്തിന്റെ വളര്‍ച്ച.
ഡിജിറ്റലിലേക്കുള്ള മാറ്റം ഞങ്ങള്‍ ഏറ്റെടുക്കുന്നതോടെ സംരംഭകരായ ഉപഭോക്താക്കള്‍ക്ക് അവരുടെ ബിസിനസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാകുമെന്നാണ് എയര്‍ടെല്‍ കരുതന്നതെന്നും ക്ലൗഡ് സ്വീകരണ യാത്രയില്‍ സംരംഭങ്ങള്‍ സുതാര്യവും വേഗത്തിലുള്ളതുമായ മാറ്റങ്ങളിലേക്കാണ് ഉറ്റു നോക്കുന്നതെന്നും ഈ സഹകരണം ലോകത്തെ പ്രമുഖ ക്ലൗഡ് പ്ലാറ്റ്‌ഫോമിനെയും എയര്‍ടെലിന്റെ വിപുലവും സുരക്ഷിതവുമായ നെറ്റ്‌വര്‍ക്കിനെയും ഡാറ്റാ സെന്ററുകളെയും ഒന്നിപ്പിക്കുകയാണെന്നും ഭാരതി എയര്‍ടെല്‍ ക്ലൗഡ് ആന്‍ഡ് സെക്യൂരിറ്റി ബിസിനസ് സിഐഒയും മേധാവിയുമായ ഹര്‍മീന്‍ മേത്ത പറഞ്ഞു.
കൂടാതെ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനും എയര്‍ടെല്‍ എഡബ്ല്യൂഎസിനെ ആശ്രയിക്കുകയാണ്. എയര്‍ടെല്‍ എഡബ്ല്യൂഎസിന്റെ ഡയറക്റ്റ് കണക്റ്റ് ഡെലിവറി പാര്‍ട്ട്ണറുമാണ്. ഉപഭോക്താവിന് നേരിട്ട് നെറ്റ്‌വര്‍ക്ക് കണക്ഷന്‍ സാധ്യമാക്കുന്ന ക്ലൗഡ് സേവനമാണ് എഡബ്ല്യൂഎസ് ഡയറക്റ്റ് കണക്റ്റ്. ഉപഭോക്താവിന് വര്‍ധിച്ച ബാന്‍ഡ്‌വിഡ്തിനൊപ്പം സുസ്ഥിരമായ നെറ്റ്‌വര്‍ക്ക് പ്രകനവും സ്വകാര്യതയും ലഭിക്കും.
എയര്‍ടെലുമായിട്ടുള്ള സഹകരണം വിപുലമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ വേഗത്തിലും അളവിലും പ്രവര്‍ത്തിക്കുന്നതിനായി ഇന്ത്യന്‍ കമ്പനികള്‍ നൂതനമായ ക്ലൗഡ് ഉപയോഗിക്കുകയാണെന്നും എയര്‍ടെല്‍ പോലെ ക്ലൗഡ് പരിചയമുള്ള സഹകാരികള്‍ അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നുവെന്നും ഉപഭോക്താക്കളോട് ശക്തമായ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചിട്ടുള്ള എയര്‍ടെലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ-ദക്ഷിണേഷ്യ കമേഴ്‌സ്യല്‍ ബിസിനസ് പ്രസിഡന്റ് പുനീത് ചന്ദോക്ക് പറഞ്ഞു.

Leave a Reply