റൊണാള്‍ഡ് കോമന്‍ ബാഴ്‌സലോണയുടെ പുതിയ കോച്ച്

കൊറോണകാലം പോലെയായി ഇപ്പൊ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ അവസ്ഥ. സെറ്റിയന്റെ പകരക്കാരനായി എത്തിയ റൊണാൾഡ് കോമാന്‍ 2022 വരെയുള്ള കരാറാണ് ബാഴ്‌സയുമായി ഒപ്പുവച്ചത്. നെതര്‍ലാന്‍ഡ്‌സിന്റെ മുന്‍ താരം കൂടിയായ റൊണാള്‍ഡ് കോമാനെ ബാഴ്‌സയുടെ പുതിയ പരിശീലകനായി നിയമിച്ചു. 8-2നായിരുന്നു ബാഴ്‌സയെ ബയേണ്‍ തകർത്തത്. ഈ തോല്‍വിക്കു പിന്നാലെ മുഖ്യ കോച്ച് ക്വിക്കെ സെറ്റിയനെയും സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലിനെയും ബാഴ്‌സ പുറത്താക്കിയിരുന്നു.

1989 മുതല്‍ 1995 വരെ ബാഴ്‌സയ്ക്കു വേണ്ടി കോമാന്‍ കളിച്ചിട്ടുണ്ട്. ബാഴ്‌സലോണ തന്റെ സ്വപ്‌ന ക്ലബ്ബാണെന്നും അതിന്റെ കോച്ചാവാന്‍ അവസരം ലഭിച്ചത് സ്‌പെഷ്യലാണെന്നും 57 കാരനായ കോമാന്‍ തന്റെ സന്ദേശത്തില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *