ഓണക്കിറ്റിലെ അഴിമതി കണ്ടെത്താൻ വിജിലൻസിന്റെ ഓപ്പറേഷൻ കിറ്റ് ക്ലീൻ

ഓണക്കിറ്റിലെ അഴിമതി കണ്ടെത്താൻ സംസ്ഥാനമൊട്ടാകെ വിജിലൻസിന്റെ “ഓപ്പറേഷൻ കിറ്റ് ക്ലീൻ” സംസ്ഥാനത്ത് ഓണക്കാലത്ത് വിതരണം ചെയ്യുന്ന സൌജന്യ ഓണക്കിറ്റുകളിലെ തൂക്കക്കുറവം ഗുണനിലവാരകുറവും വില കൂടുതലും പരിശോധിക്കുന്നതിന്റെ ഭാഗമായി സപ്ലൈക്കോയുടെ സംസ്ഥാനമൊട്ടാകെയുള്ള 58 പാക്കിങ് സെന്ററുകളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും വിജിലൻസ് 20.08.2020 ഉച്ചയ്ക്ക് 12 മണി മുതൽ “ഓപ്പററഷൻ കിറ്റ് ക്ലീൻ” എന്ന പേരിൽ മിന്നൽ പരിശോധന നടത്തി. പാക്കറ്റുകളിൽ പറഞ്ഞിട്ടുള്ള അളവിനേക്കാൾ കുറഞ്ഞ അളവിലുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ ഗുണനിലവാരം കുറഞ്ഞതാണെന്നും കമ്പോള വിലയേക്കാൾ കൂടിയ വിലയാണ് പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും വിജിലൻസിന് ലഭിച്ച വിവരത്തിമന്റ അടിസ്ഥാനത്തിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

Leave a Reply