അമേരിക്കയിൽ നിന്നുമൊരു ഓണപ്പാട്ട് – ‘നിലാവോണം’

ഏഴാംകടലിനക്കരെ അമേരിക്കയിലെ കാലിഫോർണിയയിൽ താമസിക്കുന്ന തിരുവനന്തപുരത്തുകാരനായ രഘുപതി പൈ സംഗീത സംവിധാനമൊരുക്കിയ ‘നിലാവോണം’ ഓണപ്പാട്ട് ഓഗസ്റ്റ് 27 വൈകുന്നേരം 6 മണിക്ക് Millennium Audios & videos ന്റെ യൂട്യൂബ് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ഈ കോവിഡ് കാല ദുരന്ത സമയത്ത് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് രഘുപതി ഈ ഓണപ്പാട്ട് തയ്യാറാക്കിയത് എന്നത് ഒരു പ്രത്യേകതയാണ്. അതായത് പാട്ടു പാടിയ ലക്ഷ്മി വി ആർ അമേരിക്കയിലെ തന്നെ ടെക്‌സാസിൽ നിന്നായിരുന്നു പാടിയത്. തത്സമയം രഘുപതി അതിന്റെ റെക്കോർഡിംഗ് നടത്തിയത് കാലിഫോർണിയയിലെ തന്റെ വീട്ടിലെ സ്റ്റൂഡിയോയിൽ വച്ചും. പാട്ടിന്റെ വീഡിയോ ഷൂട്ടിംഗ് നടത്തിയത് വാഷിങ്ടൺ ൽ വച്ചും. ശരിക്കും ഒരു വെർച്യുൽ രീതി.

രഘുപതി ഇതിനോടകം തന്നെ അനേകം വീഡിയോ ആൽബങ്ങൾക്കും സിനിമകൾക്കും സംഗീതം നൽകി കഴിഞ്ഞു. കഴിഞ്ഞ രാമായണ മാസത്തിൽ രഘുപതിയുടെ രാമായണ പാരായണത്തിനു സോഷ്യൽ മീഡിയയിൽ പ്രചാരം ലഭിച്ചിരുന്നു. ഓണം, ക്രിസ്ത്മസ്, റംസാൻ, അന്താരാഷ്ട്ര ഫിലിം മേളകളിലും ഒക്കെ രഘുപതി ഇത്തരത്തിൽ ധാരാളം വീഡിയോ ആൽബങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

ഇന്ന് റിലീസ് ചെയ്യുന്ന ‘നിലാവോണം’ ഓണപ്പാട്ടിന്റെ രചന നിർവ്വചിച്ചത് അജു കഴക്കൂട്ടം, സംഗീതം നൽകിയത് രഘുപതി പൈ, പാടിയത് ലക്ഷ്മി വി ആർ, ദൃശ്യാവിഷ്‌കാരം നൽകിയത് സോഫ്റ്റ്‌വെയർ എൻജിനിയർ ആയ അനൂപ് കുറുപ്പ് ആണ്.

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര, യുവഗായക നിരയിലെ വിജയ് യേശുദാസ്, സുധീപ് കുമാർ, കെ എസ് ഹരിശങ്കർ, പ്രശസ്ത കോമഡി താരം നെടുമങ്ങാട് അസീസ് കൂടാതെ സിനിമ സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു നിരവധി പേർ പ്രസ്തുത ഗാനത്തിന്റെ പ്രോമോ വീഡിയോയിൽ രഘുപതിയോടൊപ്പം അണിചേർന്നു.

നിലാവോണത്തിന്റെ യൂട്യൂബ് ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു

നിലാവോണത്തിന്റെ യൂട്യൂബ് ലിങ്ക്

Leave a Reply

Your email address will not be published. Required fields are marked *