‘പട്ടിണിയില്ലാ ഓണം’ ട്രിവാൻഡ്രം ഹെറിറ്റേജ് ലയൺസ് ക്ലബ്ബ് ആയിരത്തോളം ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കോവിഡ് 19 ഭീഷണി മൂലം മാസങ്ങളായി വരുമാനമില്ലാതെയും മറ്റു നിത്യ ജീവിതകാര്യങ്ങൾ പോലും നേരെ നടത്താൻ കഴിയാത്ത ധാരാളം പാവപെട്ട ജനങ്ങൾ കഷ്ട്ടപ്പെടുന്ന ഈ സാഹചര്യത്തിൽ ട്രിവാൻഡ്രം ഹെറിറ്റേജ് ലയൺസ് ക്ലബ്ബ് ആയിരത്തോളം ഭക്ഷ്യധാന്യ കിറ്റുകൾ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു വരുന്നു. അതിന്റെ ഭാഗമായി 28-08-2020 നു തിരുവനന്തപുരം വലിയറത്തല ഭാഗങ്ങളിലെ നിരവധി കുടുംബങ്ങളിൽ ആയിരത്തോളം ഭക്ഷ്യധാന്യ കിറ്റുകൾ നായർ കർമ്മസേനയെന്ന സംഘടനയുമായി സഹകരിച്ച് വിതരണം ചെയ്തു.

പ്രസ്തുത വിതരണ ചടങ്ങ് പിഎംജെഫ്‌ ലയൺ ഗോപകുമാർ മേനോൻ ഫസ്റ്റ് വി ഡി ജി ഉദ്‌ഘാടനം ചെയ്തു. RC ലയൺ എസ് എസ് സുനിൽ, ZC ലയൺ അജയ് ചന്ദ്ര, DC ലയൺ എം എ വഹാബ് എന്നീ മുഖ്യാതിഥികൾക്കൊപ്പം നായർ കർമ്മ സേനയുടെ പ്രസിഡന്റ് ശ്രീ ജയമോഹൻ, വൈസ് പ്രസിഡന്റ് ശ്രീ അരുൺ ശങ്കർ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ശ്രീ രാഹുൽ എന്നിവരും പങ്കു ചേർന്നു. ട്രിവാൻഡ്രം ഹെറിറ്റേജ് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ വിനോദ്, സെക്രട്ടറി ലയൺ വിനോദ് മയൂര, ട്രഷറർ ലയൺ യൂജിൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. ക്ലബ്ബ് അംഗങ്ങളായ DC ഇന്റർനാഷണൽ ലയൺ ഫ്രാൻസിസ് ആൽബർട്ട്, സീനിയർ ക്ലബ്ബ് ഡയറക്ടർ ലയൺ രാജീവ് അർജുൻ, ലയൺ സോണി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്. പ്രദേശത്തെ ക്ഷണിക്കപ്പെട്ട പതിനഞ്ചോളം പേർ മാത്രമാണ് കിറ്റുകൾ ഏറ്റുവാങ്ങുന്നതിനായി എത്തിച്ചേർന്നത്. ബാക്കിയുള്ള കിറ്റുകൾ പിന്നീട് നായർ കർമ്മസേനയുടെ അംഗങ്ങൾ ക്രമമനുസരിച്ച് എല്ലാ വീടുകളിലും എത്തിച്ചു കൊടുത്തു.

കോവിഡ് 19 തിരുവനന്തപുരം നഗരത്തിൽ പടർന്നു തുടങ്ങിയ അന്ന് മുതൽക്കെ ട്രിവാൻഡ്രം ഹെറിറ്റേജ് ലയൺസ് ക്ലബ്ബ് വളരെ സ്തുത്യർഹമായ സേവനങ്ങളാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തി വരുന്നത്. പാവപ്പെട്ടവർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം, ഇമ്മ്യൂണിറ്റി പവർ ഹോമിയോ മരുന്ന് വിതരണം ഒക്കെ നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിലും ലഭ്യമാക്കി. പാവപ്പെട്ട കുട്ടികളുടെ ഓൺലൈൻ ക്ലാസിനുള്ള മൊബൈൽ, ടിവി എന്നിവ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *