വോട്ടെണ്ണൽ രാവിലെ എട്ടിന്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയോടെ ആദ്യ ഫലസൂചന ലഭിക്കും.
16 കേന്ദ്രങ്ങളിലാണു ജില്ലയിലെ വോട്ടെണ്ണൽ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളും സാധാരണ പോസ്റ്റൽ ബാലറ്റുകളും എണ്ണുമ്പോൾ അവയിൽ സ്ഥാനാർഥിയുടെ പേരിനു നേരെയോ ചിഹ്നത്തിനു നേരെയോ രേഖപ്പെടുത്തിയിട്ടുള്ള ഏത് അടയാളവും (വോട്ടറെ തിരിച്ചറിയാകാത്ത വിധത്തിലുള്ളവ) സാധുവായി പരിഗണിക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം.
ജില്ലയിൽ ആകെ വോട്ടുകൾ 19,82,569
ജില്ലയിൽ ആകെ 19,82,569 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. ഇതിൽ തിരുവനന്തപുരം കോർപ്പറേഷനിൽ 4,79,883 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. നെയ്യാറ്റിൻകര – 48,168, നെടുമങ്ങാട് – 40,931, ആറ്റിങ്ങൽ – 22,652, വർക്കല – 23,498 എന്നിങ്ങനെയാണ് മുനിസിപ്പാലിറ്റിയിൽ പോൾ ചെയ്ത വോട്ടുകൾ.

