ക്വാറന്റീൻ അവകാശ സംരക്ഷണ ദിനം ആചരിച്ചു

വെട്ടിച്ചുരുക്കിയ നടപടിയിൽ പ്രതിഷേധിച്ച് കേരള ഗവ. നഴ്സസ് യൂണിയൻ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ക്വാറന്റീൻ അവകാശ സംരക്ഷണ ദിനമായി ആചരിച്ചു.സംസ്ഥാന തല ഉദ്ഘാടനം സെറ്റോ സംസ്ഥാന ചെയർമാൻ ശ്രീ. ചവറ ജയകുമാർ തിരുവനന്തപുരം മെഡി.കോളേജിൽ നിർവ്വഹിച്ചു.നഴ്സുമാരുടെ നിരീക്ഷണ കാലാവധി വെട്ടിച്ചുരുക്കിയ നടപടി സാമൂഹ്യ വിപത്തിന് കളമൊരുക്കുമെന്നും ജീവനക്കാരും പൊതുജനങ്ങളും ഈ പ്രതിഷേധം ഏറ്റെടുക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

സംസ്ഥാന ജന.സെക്രട്ടറി സന്തോഷ്.കെ.എസ്, സംസ്ഥാന ട്രഷറർ ആശ.എൽ, തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് അനസ്.എസ്.എം, ജില്ലാ സെക്രട്ടറി ഗിരീഷ്.ജി.ജി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി എൻ.ജി.ഒ.എബ്രാഞ്ച് പ്രസിഡന്റ് ശ്രീ.സന്തോഷ്, ജെഫിൻ, സുജിത്ത്, നാദിയ തുടങ്ങിയവർ ആശംസ അർപ്പിച്ചു. ഈ മനുഷ്യാവകാശ ലംഘനം അടിയന്തിരമായി പിൻവലിച്ച് എല്ലാ നഴ്‌സുമാർക്കും ഒരുപോലെ 7 ദിവസത്തെ നിരീക്ഷണ കാലാവധി നൽകിയില്ലെങ്കിൽ കെ.ജി.എൻ.യു പണിമുടക്ക് അടക്കമുള്ള സമരപരിപാടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ജന.സെക്രട്ടറി സന്തോഷ്. കെ. എസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *