സുഭാഷിതം | ജി വി കുമാർ | അന്തരീക്ഷം അഥവാ ആകാശം പക്ഷികൾക്കും മാലാഖമാർക്കും ദൈവങ്ങൾക്കും മാത്രമുള്ളതാണോ

AD 1500 വരെയൊക്കെ മനുഷ്യൻ ഭൂമിയുടെ പ്രതലത്തിൽമാത്രം ഒതുങ്ങി നിന്നിരുന്നു, ‘അന്തരീക്ഷം’ അഥവാ ‘ആകാശം’, പക്ഷികൾക്കും, മാലാഖമാർക്കും ദൈവങ്ങൾക്കും മാത്രമുള്ളതാണെന്നും അവൻ വിശ്വസിച്ചുപോന്നു ! എന്നാൽ, 1969-ജൂലൈ-20 ആയപ്പോൾ ചരിത്രം മനുഷ്യന് വഴിമാറി !മനുഷ്യൻ ചന്ദ്രനിലിറങ്ങി ! “നീൽ ആംസ്ട്രോങ് “-ന്റെ പാദമുദ്ര “പ്രശാന്തിയുടെ കടൽ”-ൽ പതിഞ്ഞു ! അത് വെറുമൊരു ചരിത്രനേട്ടം മാത്രമായിരുന്നില്ല, ഒരു ശാസ്ത്ര പരിണാമം കൂടിയായിരുന്നു ,ഒരു “Cosmic achievement” ആയിരുന്നു ! അതിനുമുൻപ്, ഏകദേശം 4-billion(1billion =1000,000,000) വർഷക്കാലം പരിണാമഘട്ടത്തിൽ ഒരിടത്തും മനുഷ്യൻ ഭൂമിയുടെ അന്തരീക്ഷം വിട്ട് പോയിട്ടില്ല ! കഴിഞ്ഞ 500 വർഷക്കാലം വളരെ നിർണ്ണായകമായിരുന്നു,1945 ജൂലൈ 16-ന് 5 മണി 29 മിനിറ്റ് 45 സെക്കൻഡ്സ് ആയപ്പോൾ-ന്യൂ മെക്സിക്കോയിലെ “അലമോഗോർഡോ”(Alamogordo)എന്ന സ്ഥലത്ത് അമേരിക്ക, ആദ്യമായി “the gadget” എന്നാദ്യം പേരിട്ടിരുന്ന “Trinity”-എന്ന plutonium bomb (ആറ്റംബോംബ് ) സ്ഫോടനം (detonation) നടത്തി ! ആ നിമിഷം മുതൽ “മനുഷ്യന് ചരിത്രം മാറ്റുവാൻ മാത്രമല്ല നശിപ്പിക്കുവാനും കഴിയും “-എന്ന് തെളിയിക്കപ്പെട്ടു ! ആ ബോംബ് പൊട്ടി 8-സെക്കൻഡ്‌സ് കഴിഞ്ഞപ്പോൾ അത് കണ്ടിട്ട് , അമേരിക്കൻ, ന്യൂക്ലിയർ ലാബ്-ന്റെ ഡയറക്ടർ ആയിരുന്ന “Robert Oppenheimer”-ഉദ്ധരിച്ച വാചകം നമ്മുടെ “ഭഗവദ് ഗീത”-യിലേതായിരുന്നു -“ഇതാ ഞാൻ ലോകാന്തകനായി മാറിയിരിക്കുന്നു, ഇതെന്റെ നേട്ടമാണോ, അതോ നാശമാണോ ?!” അമേരിക്കൻസ് “ട്രിനിറ്റി”-എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്, “Father- Son – Holy Spirit ” എന്നീ ത്രിമൂർത്തികളെയായാണ്, അതു തന്നെയാണ് നമ്മൾ ഭാരതീയർ പറയുന്ന “ബ്രഹ്മാ-വിഷ്ണു -മഹേശ്വരാ”-എന്ന ട്രിനിറ്റി (ത്രിമൂർത്തികൾ) ! “എന്റെ ഭാരതം എത്ര മഹത്തരം “അല്ലേ ?! ഈ മഹാരാജ്യത്ത് ജനിക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം തന്നെയാണ് !! കഴിഞ്ഞ 500 വർഷങ്ങൾക്കുള്ളിൽ മനുഷ്യൻ, “Medical -Military & Power ” എന്നീ മേഖലകളിൽ വമ്പൻ മുന്നേറ്റങ്ങളാണ് നടത്തിയിട്ടുള്ളത് ! അതുകൊണ്ടാണല്ലോ അവൻ ലോകത്തെ മറ്റെല്ലാ ജീവജാലങ്ങളേയും അടക്കി ഭരിക്കുന്നതും , ലോകത്തെ നശിപ്പിക്കുന്നതും !! ഇപ്പോഴും അവൻ “ശാസ്ത്ര പരിണാമം”- തുടർന്നുകൊണ്ടേയിരിക്കുന്നു…….. എങ്ങനെ കൂടുതൽ കൂടുതൽ വികസിപ്പിക്കാം… ഒപ്പം എങ്ങനെ കൂടുതൽ കൂടുതൽ നശിപ്പിക്കാം !!

G V Kumar K G Nair https://www.facebook.com/gvkumar.kgnair/

“ലോകാ സമസ്താ സുഖിനോ ഭവന്തു”സുപ്രഭാതം! ശുഭദിനം !

2020 October-15-Thursday 1196 കന്നി-29- വ്യാഴാഴ്ച, ഉത്രം നക്ഷത്രം !

Leave a Reply