തിരുവനന്തപുരത്തെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സിൻസിയർ സ്റ്റഡീസ് ഇന്ന് (24-12-2020) രാവിലെ വഴുതക്കാട് ഗണപതി കോവിലിനു എതിർവശം പൂർണ്ണമായും ശീതികരിച്ച പുതിയ ഓഫീസ് മന്ദിരം തുറന്നു. വഴുതക്കാട് എൻ എസ് എസ് കരയോഗം സെക്രട്ടറി ശ്രീ ഹരികുമാർ വി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ എൻ എസ് എസ് കരയോഗം ട്രഷറർ ശ്രീ രവീന്ദ്രൻ പിള്ള, സിൻസിയർ സ്റ്റഡീസ് ഡയറക്ടർമാരായ ശ്രീ നാരായണകുമാർ, ശ്രീ വിക്രമൻ നായർ, ശ്രീ വിനോദ് എ എന്നിവരും പങ്കെടുത്തു. 2021 ജനുവരി 4 മുതൽ നേരിട്ടുള്ള ക്ളാസുകൾ ആരംഭിക്കും.

പ്ലസ്വൺ, പ്ലസ്ടു ട്യൂഷനോടൊപ്പം എൻട്രൻസ് ഓറിയന്റഡ് ക്ളാസുകൾ സ്റ്റേറ്റ്, സി ബി എസ് ഇ, ഐ എസ് സി എന്നീ സിലബസുകളിൽ ക്ളാസുകൾ. എട്ടാം ക്ലാസ് മുതലുള്ള ഫൗണ്ടേഷൻ ക്ളാസുകൾ എന്നിവ തിങ്കൾ മുതൽ വെള്ളി വരെയും, ശനി-ഞായർ മാത്രമായും പ്രത്യേക ബാച്ചുകളും. ഓൺലൈൻ-ഓഫ്ലൈൻ പ്ലാറ്റുഫോമുകളിൽ സിൻസിയർ കണക്ട് ആപ്പ് സാങ്കേതിക വിദ്യയുടെ സഹായത്താൽ കുട്ടികൾക്ക് അധ്യാപകരുമായി നേരിട്ടുള്ള സംവദിക്കാനും എം സി ക്യൂ പരിശീലനത്തിനുമുള്ള സൗകര്യം സിൻസിയർ സ്റ്റഡീസിന്റെ പ്രത്യേകതകൾ ആണ്.

സ്കൂൾ ബാച്ചുകൾ കൂടാതെ മെഡിക്കൽ എൻട്രൻസ് (NEET, ICAR, AIIMS, AFMC, JIPMER), എഞ്ചിനിയറിംഗ് എൻട്രൻസും (KEAM, JEE MAIN, JEE ADVANCED) റെഗുലർ ബാച്ചുകളും, റിപ്പീറ്റഴ്സിനു പ്രത്യേക ബാച്ചുകളും ഉണ്ടായിരിക്കുന്നതാണ്.
പൂർണമായും ശീതീകരിച്ച ക്ലാസ്റൂമുകൾ, ഹോസ്റ്റൽ, ലൈബ്രറി, ക്യാന്റീൻ, ബസ് സൗകര്യം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിശദവിവരങ്ങൾക്ക് 9495666650 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.