നവരാത്രി പൂജകൾ ആരംഭിച്ചു

ഇന്ന് October-17-Saturday 1196- തുലാം-1-ശനിയാഴ്ച
ചിത്തിര (ചിത്ര) നക്ഷത്രം, ഇന്നലെ കന്നിമാസം-30- അമാവാസിയായിരുന്നല്ലോ ?!, അപ്പോൾ ഇന്ന് “ശുക്ലപക്ഷ പ്രതിപദം”…. തുലാം , മേടം എന്നീ രണ്ടു മാസങ്ങളിലാണ് 9-ദിന- “നവരാത്രി” ആഘോഷിക്കാറുള്ളത് ! (9-രാത്രികളും 10-പകലുകളും)……
വടക്കേ ഇന്ത്യയിൽ മേടമാസത്തിലെ ശുക്ലപക്ഷ പ്രതിപദം മുതൽ ശ്രീരാമനവമി ദിവസം വരെയും നവരാത്രിപൂജകൾ ചെയ്യാറുണ്ട്,എന്നാൽ ഉത്തമം തുലാമാസത്തിലെ ശുക്ലപക്ഷ പ്രതിപദം മുതൽ, ദ്വിതീയ, തൃതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി(പകൽ) എന്നിങ്ങനെയുള്ള തിഥികളിൽ നവരാത്രി പൂജകൾ നടത്തുന്നതാണ് !(ശരത് കാലം മുതൽ വസന്തകാലം വരെയാണ് “കാലദംഷ്ട്രകൾ ” ഉള്ളത്, അതിനാൽ ഈ കാലത്ത് മരണങ്ങൾ ഒരുപാടുണ്ടാകും, അതിൽ നിന്നും രക്ഷനേടാൻ നവരാത്രി പൂജകൾകൊണ്ട് സാധിക്കും !)
ഈ പൂജയിൽ ആദ്യത്തെ 3-ദിവസങ്ങളിൽ പാർവതിയേയും, പിന്നെ 3-ദിവസങ്ങളിൽ ലക്ഷ്മിയേയും അവസാനത്തെ 3-ദിവസങ്ങളിൽ സരസ്വതിയേയുമാണ് പൂജിക്കുന്നത് , ഈ 9-ദിവസങ്ങളിലും രാവിലെ ബ്രാഹ്മമുഹൂർത്തത്തിലുണർന്നു കുളിച്ചു ദേഹശുദ്ധിയൊക്കെ വരുത്തിയിട്ട് ദേവീക്ഷേത്രത്തിൽ പോയി പൂജചെയ്യണം പ്രാർത്ഥിക്കണം എന്നൊക്കെയാണ്, അതിന് കഴിയാത്ത സാഹചര്യത്തിൽ അവസാനത്തെ ദുർഗാഷ്ടമി, നവമി, ദശമി എന്നീ 3 – ദിവസങ്ങളിൽ പൂജകൾ ചെയ്താലും മതി ! ഈ 9- ദിനങ്ങളിൽ പാർവതിയും, ലഷ്മിയും, സരസ്വതിയും ഒന്നിച്ചു ചേർന്ന് പാർവതിയുടെതന്നെ രൂപമായ ദുർഗയായി മാറുന്നു -എന്നാണ് വിശ്വാസം ! അങ്ങനെ ദുർഗ ദേവി അവസാനം അഷ്ടമി ദിവസം മഹിഷാസുരനെ നിഗ്രഹിക്കുന്നു….(പണ്ടൊക്കെ ഈ ദുർഗാഷ്ടമി ദിവസം പോത്തിനെ കഴുത്തറുത്തു കൊല്ലുമായിരുന്നു, എന്നാൽ,ഇപ്പോൾ അതു നിർത്തലാക്കി കരണം മൃഗക്രൂരത പാടില്ലല്ലോ ?!- (“വിടമാട്ടേ…. അയോഗ്യ നായേ…ഇന്നേയ്ക്ക് ദുർഗാഷ്ടമി, ഉന്നെ നാൻ കൊന്ന് , ഉൻ രക്തത്തെ കുടിച്ച് ഓങ്കാര നടനമാടുവേൻ ” -ഇത് ഓർമവന്നു ,ഇല്ലേ ?!🤭🤭😆😆 ) തുടർന്നാണ് നവമി -വിജയദശമി ദിനങ്ങളിലെ ആഘോഷങ്ങൾ !

നവരാത്രി പൂജകളിൽ അതിവിശേഷമാണ് “നാരീപൂജ”-(വ്യാസമഹർഷി പറഞ്ഞിട്ടുള്ളത് 2-വയസ്സുമുതൽ 10 – വയസ്സുവരെയുള്ള “നവകന്യക”മാരെയാണ് പൂജിക്കേണ്ടത് എന്നാണ്…. ഒന്നാം ദിവസം 2-മുതൽ 10- വയസ്സുവരെയുള്ള 15-16 കുട്ടികളെവരെ പൂജിക്കാം, ഒരു പൂജാസ്ഥലത്ത് എന്നാണ്, രണ്ടാം ദിവസവും അതുപോലെ…. അങ്ങനെ 9-ദിവസങ്ങളിലും അതുപോലെ ചെയ്യാമെന്നാണ് !)
ബംഗാളിലാണ് “നാരീപൂജ” വളരെ കേമമായി ചെയ്തുവരുന്നത്, അതുപോലെ, മഹിഷാസുരന്റെ വാസസ്ഥലം മൈസൂർ ആയിരുന്നുവെന്നാണ് സങ്കല്പം, അതിനാൽ മൈസൂറിൽ അത്യാഡംബരപൂർവമാണ് വിജയദശമി ഉത്സവാഘോഷങ്ങൾ !

അഷ്ടമിദിനത്തിൽ വൈകീട്ട് ആയുധങ്ങളും, പുസ്തകങ്ങളും എഴുത്തുപകരണങ്ങളുമൊക്കെ ദേവിക്കു മുന്നിൽ “പൂജ”വയ്ക്കുന്നു , നവമി ദിനം മുഴുവനും പൂജചെയ്തു പവിത്രമാക്കിയിട്ടു പത്താംദിവസം രാവിലെ നല്ലമുഹൂർത്തം നോക്കി “പൂജ ” എടുക്കുന്നു !
അന്നു രാവിലെയാണ് ഏതു കലയും വിദ്യയും ഒക്കെ ആരംഭിക്കുന്നതിനും ഉത്തമം -“വിദ്യാരംഭം” !!
“ഹരിശ്രീ ഗണപതയേ നമഃ, അവിഘ് നമസ്തു “–ഇങ്ങനെ കുരുന്നുകൾ “ഹരിശ്രീ” കുറിച്ചു തുടങ്ങുന്നു !

“ദേവന്മാർക്കു മന്ത്രവും
ദേവിമാർക്ക് വിദ്യയും”-എന്നാണല്ലോ പറയാറ്…
മന്ത്ര-വിദ്യ കൾക്ക് ലിംഗവ്യത്യാസം ഉണ്ടെന്നർത്ഥം !
“പ്രയോഗ ക്ഷമമായ ജ്ഞാനമാണ് വിദ്യ !!”
“ഓo ഐo ക്ലിo സൗ‌: സൗ: ക്ലിo ഐo വദ വദ വാഗ്വാദിന്യയ് സ്വാഹാ “(അതായത് വിദ്യകൊണ്ട് അധർമ്മത്തെ ഇല്ലായ്മ ചെയ്യണം എന്നാണ്, കൂട്ടമായിരുന്നു വാഗ്വാദങ്ങളും ചർച്ചകളും ഒക്കെ നടത്തി വിദ്യനേടുക വഴി അധർമത്തെ ഇല്ലാതാക്കാൻ പറ്റും ! ഇതുതന്നെയാണ് “സ്കൂൾ “, “ക്ലാസ് ” -എന്നൊക്കെയുള്ള ആശയത്തിനു പിന്നിലുമുള്ളത് !! )

G V Kumar K G Nair https://www.facebook.com/gvkumar.kgnair/

Leave a Reply

Your email address will not be published. Required fields are marked *