സുഭാഷിതം | ജി വി കുമാർ | ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ

“ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ….. രാജീവ നയനന്റെ വാർത്തകൾ കേട്ടെന്റെ രാധേ ഉറക്കമായോ…..” ഇത് ശ്രീ. പൂവച്ചൽ ഖാദർ എഴുതി, ശ്രീ. എം.ജി.രാധാകൃഷ്ണൻ സംഗീതം നൽകി ശ്രീ. പി. ജയചന്ദ്രൻ പാടിയ ഒരു ലളിതഗാനമാണ് ! മനോജ്ഞ,കോമള പദങ്ങൾ കോർത്തിണക്കി ലളിതമായി ആലപിക്കുന്നതാണല്ലോ ലളിതഗാനം, എന്നാൽ അതിൽ കഥാസന്ദർഭവും കൂടി ചേർക്കുമ്പോൾ അത് സിനിമാഗാനമായി മാറുന്നു ! ഇക്കണ്ട കവികളും കഥാകാരന്മാരുമൊക്കെ കൃഷ്ണനെയാണ് പാടിപ്പുകഴ്ത്തിയിട്ടുള്ളത്, എന്നാൽ ജയദേവ കവിയുടെ ഗീതഗോവിന്ദത്തിൽ രാധയുടെ വിചാര-വികാര-പ്രണയങ്ങൾക്കാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്, രാധയുടെ വിചാര-വികാരങ്ങളുടെ, സന്തോഷ -സന്താപങ്ങളുടെ ഒരു സമ്മിശ്രണംതന്നെയിതിൽ കാണാം ! രാധാ-കൃഷ്ണ ശൃംഗാരമാണ് ഇതിലെ പ്രതിപാദ്യം, ശൃംഗാരം രണ്ടുവിധമുണ്ട്, വിപ്രലംഭ ശൃംഗാരം, സംഭോഗ ശൃംഗാരം, രാധയുടെയും കൃഷ്ണന്റെയും ശൃംഗാരം, സംഭോഗപ്രധാനമാണ് (കാമുകിയും കാമുകനും അകലെയകലെയിരുന്നുകൊണ്ട് ചിന്തകളിലൂടെ ഭാവനകളിലൂടെ ശൃംഗരിക്കുന്നതാണ് “വിപ്രലംഭ ശൃംഗാരം” !) ശൃംഗാരത്തിന്റെ സ്ഥായിയായ ഭാവം രതിയാണ്, അത് ഇന്ദ്രിയബന്ധിതവുമാണ്, ” ചന്ദനചർച്ചിത നീലകളേമ്പര പീതവസനവനമാലീ, കേളീ ചലൻമണി കുണ്ഡലമണ്ഡിതഗണ്ഡ യുഗ: സ്മിതശാലീ, ഹരിരിഹ മുഗ്ധവധുനികരേ വിലാസിനീ വിലസതി കേളീപരേ…… “1842-ൽ സ്വാതി സദസ്സിലേയ്ക്ക് ത്യാഗരാജ സ്വാമികളെ ക്ഷണിക്കാൻ തഞ്ചാവൂരിലേയ്ക്ക് പോയത് ഷട്കാല ഗോവിന്ദ മാരാർ ആയിരുന്നു…… അവിടെ ചെന്നിട്ട്, മാരാരുടെ, “ചന്ദന ചർച്ചിത നീലകളേബര……” എന്ന ഈ അഷ്ടപദി ഗാനാലാപനം കേട്ടിട്ടായിരുന്നു ത്യാഗരാജ സ്വാമികൾ പഞ്ചരത്‌നകൃതിയിലെ “എന്ദരോ മഹാനു ഭാവലൂ “എന്ന കീർത്തനം രചിച്ചത് എന്നാണ് ! (പലരും “എന്തരോ മഹാനു ഭാവലൂ…”എന്നാണ് എഴുതുന്നതും പാടുന്നതും -അതിലൊരു തിരുവന്തോരം ശൈലി കേറി വരുമ്പോലെ….😀😀😀) ഇനിയും അഷ്ടപദിയിലെ നായികയുടെയും കണ്ണന്റെയും ശൃംഗാര സന്ദർഭങ്ങളുമായി ഞാൻ വരാം ! ഇനിയൊരിക്കൽ!

G V Kumar K G Nair https://www.facebook.com/gvkumar.kgnair/

ഇന്ന് October-19-Monday (സോമദിനം) 1196-തുലാം-3- തിങ്കളാഴ്ച ! അനിഴം നക്ഷത്രം !

Leave a Reply