ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ സ്നേഹ സന്ദേശ യാത്ര

ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 A ഹരിപ്പാട് മുതൽ പാറശശാല വരെയുള്ള ലയൺസ് ക്ലബ്ബുകളിൽ സ്നേഹം, സമാധാനം, സാഹോദര്യം, ഏകത, പ്രതീക്ഷയറ്റവർക്ക് ഒരു കൈത്താങ്ങ് എന്നീ മുദ്രാവാക്യവുമായി ഡിസ്ട്രിക്റ്റ് നടത്തുന്ന സന്ദേശയാത്രയ്ക്ക് വളരെ ഊഷ്മളമായ വരവേൽപ്പാണ് ലഭിക്കുന്നത്. ട്രിവാണ്ട്രം ഹെറിറ്റേജ് ലയൺസ് ക്ലബ്ബിലെ മെമ്പറും ലയൺസ് ഇന്റർനാഷണൽ റിലേഷൻസ് ന്റെ ഡിസ്ട്രിക്റ്റ് ചെയർപേഴ്‌സണും ആയ ശ്രീ ഡോ. ഫ്രാൻസിസ് ആൽബർട്ട് ആണ് സ്നേഹ സന്ദേശ യാത്ര നയിക്കുന്നത്. ഈ മാസം ഒക്ടോബർ 17 ന് ആരംഭിച്ച യാത്ര ഡിസ്ട്രിക്റ്റ് 318 എ യിൽ ഉള്ള 14 റീജിയനുകളിലെ 32 സോണുകളിലുള്ള 131 ക്ലബ്ബുകളിലും എത്തിച്ചേരും. ഈ വരുന്ന 24 ന് സ്നേഹ സന്ദേശയാത്ര സമാപിക്കും.

Leave a Reply