മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയാൽ കർശന നടപടി

ഇത് വരെ വിവിധ പരാതികളെ തുടർന്ന്  സസ്പെന്റ് ചെയ്തത് 24 പേരെ

തിരുവനന്തപുരം; കെഎസ്ആർടിസിയിൽ ഡ്യൂട്ടിയ സമയത്ത് മദ്യപിച്ചെത്തുകയും, മറ്റ് അനധികൃത പ്രവർത്തികൾ ചെയ്ത സംഭവത്തെ തുടർന്ന് 24 പേരെ സസ്പെൻഡ് ചെയ്തു. 2020 ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെ ഉണ്ടായ 19 സംഭവങ്ങളിലാണ് നടപടി. മദ്യപിച്ച് ഡിപ്പോയിൽ എത്തി ബഹളം ഉണ്ടാക്കിയ നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവർ എസ്. അനീഷ് കുമാർ, മദ്യപിച്ച് ഡ്യൂട്ടിയിലെത്തിയ പൂവ്വാർ യൂണിറ്റിലെ എസ് എം ബി. സുരേന്ദ്രൻ, പൂവ്വാർ ഡിപ്പോയിലെ കണ്ടക്ടർ എസ്. സന്തോഷ് കുമാർ, കുളത്തൂപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ  വി. പ്രകാശ്, ഈരാറ്റു പേട്ടയിലെ കണ്ടക്ടർ കെ. വിക്രമൻ, തൃശ്ശൂർ ഡിപ്പോയിലെ ഡ്രൈവർ കെ. സുരേഷ്,  പൊൻകുന്നം ഡിപ്പോയിലെ സ്പീപ്പർ  എം. ടി സുരേഷ്, നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവർ എസ്. അനീഷ് കുമാർ,  കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ അനിൽകുമാർ .പി, നെയ്യാറ്റിൻകര, പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കുമാരായ വി.എസ് മനു, ലളിത് എം എന്നിവരേയും മദ്യം കടത്തിയ സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറുമായ  റോയിമോൻ ജോസഫ്, കെ.ബി രാജീവ്, എന്നിവരേയുമാണ് സസ്പെന്റ് ചെയ്തത്. 
ഡ്യൂട്ടിക്കിടിയിൽ മറ്റ് അനധികൃത കുറ്റകൃത്യങ്ങൾ ചെയ്ത 10 പേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.  യാത്രാക്കാരുടെ സുരക്ഷയ്ക്കാണ് കെഎസ്ആർടിസി കൂടുതൽ പരിഗണന നൽകുന്നത്. അതിനാൽ ജീവനക്കാർ ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയുള്ള പരിശോധന ശക്തമാക്കുമെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. ഇത് കൂടാതെ യാത്രാക്കാരോട് ജീവനക്കാർ അപമര്യാതയായി പെരുമാറുന്ന സംഭവങ്ങൾക്കെതിയും കർശന നടപടി സ്വീകരിക്കും. ഇനിയും ഇത്തരത്തിൽ കുറ്റകൃത്യം തുടരുന്നവരെ യാതൊരു നോട്ടീസും നൽകാതെ പിരിച്ച് വിടുന്നത് ഉൾപ്പെടെയുളള നടപടികൾ  സ്വീകരിക്കുമെന്നും സിഎംഡി അറിയിച്ചു.

Social media & sharing icons powered by UltimatelySocial