‘വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ’ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

വോഗ്‌ മാഗസിന്റെ ‘വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ’ ആയി കേരള ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മലയാളികള്‍ക്ക് ആകെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്. കേരളത്തിന്റെ ആരോഗ്യരംഗം പ്രതിസന്ധികള്‍ നേരിട്ട വേളകളിലെല്ലാം തന്നെ അതിനെയെല്ലാം തരണം ചെയ്യുവാന്‍ കാര്യക്ഷമമായ പാടവത്തോടെ നേതൃത്വം നല്‍കുവാന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തിഹത്യ കൊണ്ട് രാഷ്ട്രീയ എതിരാളികള്‍ നേരിടാന്‍ ശ്രമിച്ചപ്പോഴും തളരാതെ പുഞ്ചിരിയോടെ മുന്നോട്ട് പോകുവാനും മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മറുപടി നല്‍കുവാനും മന്ത്രിക്ക് സാധിച്ചു.

Leave a Reply