പത്രിക പിൻവലിക്കാൻ 23 നവംബർ വരെ സമയം; ചിഹ്നവും

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയ പരിധി നാളെ(23 നവംബർ) വൈകിട്ട് മൂന്നിന് അവസാനിക്കും. അതിനു ശേഷമാകും ഓരോ സ്ഥാനാർഥികൾക്കും ചിഹ്നം അനുവദിക്കുക.
നാളെ വൈകിട്ടോടെ അന്തിമ സ്ഥാനാർഥിപ്പട്ടിക തയാറാകും. അതിനു ശേഷം വരണാധികാരികളുടെ ഓഫിസ് നോട്ടിസ് ബോർഡുകളിൽ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയുടെ ഒരു കോപ്പി സ്ഥാനാർഥിക്കോ തെരഞ്ഞെടുപ്പ് ഏജന്റിനോ നൽകുകയും ചെയ്യും. 
നാമനിർദേശ പത്രികയിൽ സ്ഥാനാർഥികൾ രേഖപ്പെടുത്തിയ പേരുകൾ മലയാളം അക്ഷരമാല ക്രമത്തിൽ ക്രമീകരിച്ചാണ് സ്ഥാനാർഥി പട്ടിക പ്രസിദ്ധികരിക്കുന്നത്. സ്ഥാനാർഥിയുടെ പേരിനൊപ്പം വിലാസവും മത്സരിക്കുന്ന ചിഹ്നവും ഉണ്ടാകും. സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഓരോ സ്ഥാനാർഥിക്കും റിട്ടേണിങ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ കാർഡും നൽകും.

Leave a Reply