പോത്തൻകോട് ജാഗ്രത തുടരും

കോവിഡ് – 19 ബാധിച്ച് ഒരാൾ മരിച്ച പോത്തൻകോടും സമീപ പ്രദേശത്തുമുള്ള ജാഗ്രത തുടരും.  അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ രാവിലെ ഒൻപതു വരെ തുറക്കും. ആവശ്യക്കാർക്ക് തിരക്ക് കൂട്ടാതെ സാധനങ്ങൾ വാങ്ങാം. ഈ സമയത്തിനു ശേഷം അവശ്യവസ്തുക്കൾ വേണ്ടവർ 9996040664, 9996040665 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ ആശാ വർക്കർമാരോ വോളന്റിയർമാരോ  സാധനങ്ങൾ വീട്ടിൽഎത്തിച്ചു നൽകും.

മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പിൾ ശേഖരിക്കുന്നതിനായി തച്ചപ്പള്ളി യു.പി.എസ്, കല്ലുർ  എൽ .പി .എസ് എന്നീ സ്‌കൂളുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതു വരെ 127 പേരുടെ സാമ്പിളുകളാണ് ഇവിടെ ശേഖരിച്ചത്.  പോത്തൻകോട്  ജംഗ്ഷൻ , ബസ് സ്റ്റാൻന്റ് , കെ എസ് ഇ ബി , കൃഷി ഓഫീസ്,  സാമ്പിളുകൾ ശേഖരിക്കുന്ന സ്‌കൂളുകൾ എന്നിവിടങ്ങൾ കോർപറേഷനും ഫയർഫോഴ്‌സും ചേർന്ന് അണുവിമുക്തമാക്കുന്നുണ്ട്. ലോക്ഡൗൺ നടപടികളും പ്രദേശത്ത് കർശനമാണ്.

Leave a Reply