തിരുവനന്തപുരത്ത് 248 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 302 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (15 ഫെബ്രുവരി 2021) 248 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 302 പേർ രോഗമുക്തരായി. നിലവിൽ 4,243 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. 
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 176 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ആറു പേർ ആരോഗ്യപ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,723 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,437 പേർ വീടുകളിലും 58 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,869 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.