തിരുവനന്തപുരത്ത് ഇന്ന് (15 മാര്‍ച്ച് 2021) 130 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 121 പേര് രോഗമുക്തരായി. നിലവില്‍ 1,944 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,329 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 15,640 പേര് വീടുകളിലും 42 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,483 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
*കണ്ടെയിന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു*
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ പതിനാറാംകല്ല്(ഐ.ഐ.എസ്.റ്റി, വലിയമല), വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ കുറകണ്ണി പ്രദേശം(പാറയില്‍ വാര്‍ഡ്) എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.
*കണ്ടെയിന്മെന്റ് സോണ്‍ പിന്‍വലിച്ചു*
കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ പട്ടം(റ്റി.പി.ജെ നഗര്‍ പ്ലാമൂട്), ആറന്നൂര്‍(എന്‍.ജി.ഒ കോര്‍ട്ടേഴ്സ്, ജഡ്ജ് റോഡ് പ്രദേശം), പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലയില്‍(തോപ്പുമുക്ക് പ്രദേശം) എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
