തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയിച്ച് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ അറിയിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സ്റ്റാച്യു ജംഗ്ഷനില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വിദ്യാര്‍ത്ഥിനികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. സ്വീപിന്റെയും(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ വഴുതക്കാട് വിമന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്ന ഫ്‌ളാഷ് മോബ് ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റി. വരും ദിവസങ്ങളില്‍ മറ്റു മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ട് ഫ്‌ളാഷ് മോബ് നടത്തുമെന്ന് സ്വീപ് ടീം ലീഡര്‍ റ്റി. ഷാജി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

വഴുതക്കാട് വിമന്‍സ് കോളേജിലെ വിദ്യാർത്ഥിനികളുടെ ഫ്‌ളാഷ് മോബ്
Social media & sharing icons powered by UltimatelySocial